ഒ.ഐ.സി.സി ദക്ഷിണമേഖലാ കമ്മറ്റി അബഹയിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ  ദിനാഘോഷ പരിപാടിയിൽ മാരത്തൺ ഓട്ടക്കാരനായ റസാഖ് കിണാശ്ശേരിയെ അഷ്റഫ് കുറ്റിച്ചൽ പൊന്നാട അണിയിച്ച് ആദരിക്കുന്നു

അബഹയിൽ വിവിധ സംഘടനകളുടെ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

അബഹ: അബഹയിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക, മതസംഘടനകൾ ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഒ.ഐ.സി.സി ദക്ഷിണമേഖലാ കമ്മറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ കേക്ക് മുറിച്ചാണ് തുടക്കം കുറിച്ചത്. ഖമീസ് മുശൈത്ത് അജ് വാ ഹോട്ടലിന് സമീപം നടന്ന പരിപാടിയിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ സൗദിയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിലെ കൈരളി ഹോട്ടലിന് മുന്നിൽ നിന്ന് 30 കിലോമീറ്റർ താണ്ടി ഖമീസ്മുശൈത്ത് സഫയർ ഗല്ലിവരെ ഓടിയ പ്രവാസി മാരത്തൺ ഓട്ടക്കാരനായ റസാഖ് കിണാശ്ശേരിയെ ആദരിച്ചു. ഒ.ഐ.സി.സി ദക്ഷിണ മേഖലാ പ്രസിഡൻറും ജിദ്ദ കോൺസുലേറ്റ് സോഷ്യൽ വെൽഫയർ അംഗവുമായ അഷ്റഫ് കുറ്റിച്ചൽ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. പരിപാടിയിൽ ലിജോജേക്കപ്പ് (എസ്.എം.സി), പ്രസാദ് നാവായിക്കുളം, സി. പൈലി ജോസ്, അലി പൊന്നാനി (കെ.എം.സി.സി), റോയി മുത്തേടം തുടങ്ങിയവർ സംബന്ധിച്ചു ഒ.ഐ.സി.സി.ദക്ഷിണമേഖലാകമ്മറ്റിയുടെ വിവിധ ഘടകങ്ങളിൽ പതാക ഉയർത്തി.

ഇന്ത്യൻ സോഷ്യൽ ഫോറം ഖമീസ് മുശൈത്ത് ടൗണിലെ പ്രവാസി സമുഹത്തിന് പായസവിതണം നടത്തി. കോയ ചേലാമ്പ്ര, മുനീർ ചക്കുവള്ളി തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ത്യൻ കൾച്ചറൽ ഫോറം (ഐ.സി.എഫ്) സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി അബഹയിൽ സംഘടിപ്പിച്ച സൗഹ്യദ സംഗമം എൻജിനീയർ മുരുകേശൻ (ഡി.എം.കെ) ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സൈനുദ്ദീൻ അമാനി അധ്യക്ഷത വഹിച്ചു. അബഹ ദാറുസ്സലാമിൽ നടന്ന പരിപാടിയിൽ ഇബ്രാഹീം സഖാഫി വണ്ടൂർ മുഖ്യപ്രഭാഷണം നടത്തി.

അസിർ പ്രവാസി സംഘം വിവിധ യുനിറ്റുകളിൽ പതാക ഉയർത്തലും നിരവധി പരിപാടികളും നടത്തി. തനിമ അസീർ സോണും യൂത്ത് ഇന്ത്യയും ചേർന്ന് ഖാലിദിയ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും സ്വാതന്ത്ര ദിനാഘോഷ പരിപാടിയും ഖമീസ് മുശൈത്ത് ഇഷാറ ഖയാത്തിലുള്ള മുനീറ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് നടക്കും. സാമൂഹിക, സാസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും

Tags:    
News Summary - Independence Day celebrations organized in Abaha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.