പ്രവാസി വെൽഫെയർ പ്രൊവിൻസ് കമ്മിറ്റി റിയാദിൽ
സംഘടിപ്പിച്ച ഇഫ്താർ സംഗമം
റിയാദ്: ആഘോഷങ്ങളും സമാഗമവേളകളും സാമൂഹിക അടുപ്പം വർധിപ്പിക്കാനും രാജ്യത്തിന്റെ കരുത്തും ശക്തിയും കാത്തുസൂക്ഷിക്കാനും ഉപയോഗപ്പെടുത്തണമെന്ന് പ്രവാസി വെൽഫെയർ ഇഫ്താർ സംഗമം ആഹ്വാനം ചെയ്തു. റിയാദിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്ത നോമ്പ് തുറയിൽ പ്രവാസി വെൽഫെയർ നാഷനൽ പ്രസിഡൻറ് സാജു ജോർജ് റമദാൻ സന്ദേശം നൽകി. പ്രൊവിൻസ് പ്രസിഡൻറ് ഖലീൽ പാലോട് അധ്യക്ഷത വഹിച്ചു.
ഡോ. ജയചന്ദ്രൻ, ജോസഫ് അതിരുങ്കൽ, ശിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങല്ലൂർ, സുധീർ കുമ്മിൾ, നസീബ് കലാഭവൻ, സലീം മാഹി, ഹരികൃഷ്ണൻ, ഷാറൂൺ ഷരീഫ്, മുസ്തഫ (റോയൽ) തുടങ്ങിയവർ സംബന്ധിച്ചു. പ്രവാസി ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ കെ.കെ. അസ്ലം, റിഷാദ് എളമരം, ഷഹനാസ് സാഹിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.