സൗദിയിൽ 190 കോവിഡ്​ ബാധിതർ കൂടി സുഖം പ്രാപിച്ചു​

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച 190 പേർ കൂടി സുഖം പ്രാപിച്ചു. 11 പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചു​. 189 പേർക്ക്​ പുതുതായി വൈറസ്​ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 361725 ഉം രോഗമുക്തരുടെ എണ്ണം 352608 ഉം ആയി. മരണസംഖ്യ 6159 ആയി ഉയർന്നു.

അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 2958 പേരാണ്​. ഇതിൽ 380 പേർ മാത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​.

24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 52, മക്ക​ 38, കിഴക്കൻ പ്രവിശ്യ 32, മദീന 30, ഖസീം 9, അസീർ 9, തബൂക്ക്​ 4, അൽബാഹ 4, നജ്​റാൻ 3, അൽജൗഫ്​ 3, ഹാഇൽ 3, ജീസാൻ 1, വടക്കൻ മേഖല 1.

Tags:    
News Summary - In Saudi Arabia, 190 more covid victims have recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.