ജിദ്ദ: അധികാരമേറ്റ േശഷം ആദ്യ വിദേശസന്ദർശനത്തിന് സൗദിയിലെത്തിയ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ സൽമാൻ രാജാവിനെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെയും സന്ദർശിച്ചു. കഴിഞ്ഞ ദിവസം മദീനയിൽ മസ്ജിദുന്നബവി സന്ദർശിച്ച ഇംറാൻ ഖാൻ ബുധനാഴ്ച മക്കയിലെ മസ്ജിദുൽ ഹറാമിലുമെത്തിയിരുന്നു. ജിദ്ദയിൽ അൽസലാം കൊട്ടാരത്തിലായിരുന്നു സൽമാൻ രാജാവുമായുള്ള ഇംറാെൻറ കൂടിക്കാഴ്ച. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിലയിരുത്തിയ ഇരുവരും കൂടുതൽ സഹകരണത്തിനുള്ള മാർഗങ്ങൾ ആരാഞ്ഞു. വിവിധ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്താനും തീരുമാനമായി.
മേഖലയിലെ പുതിയ സംഭവവികാസങ്ങളും ചർച്ചയായതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. യോഗത്തിൽ മക്ക ഗവർണറും രാജാവിെൻറ ഉപേദശകനുമായ അമീർ ഖാലിദ് അൽഫൈസൽ, അമീർ മൻസൂർ ബിൻ മിത്അബ് ബിൻ അബ്ദുൽ അസീസ് എന്നിവരും പെങ്കടുത്തു. ഇംറാൻ ഖാനോടുള്ള ആദര സൂചകമായ പ്രത്യേക വിരുന്നും രാജാവ് ഒരുക്കിയിരുന്നു. പിന്നീട് അദ്ദേഹം കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തി. ഉൗർജ മേഖലയിലെ സഹകരണം ലക്ഷ്യമിട്ട് സൗദി ഉൗർജ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹുമായും ഇംറാൻ ഖാൻ ചർച്ച നടത്തിയിരുന്നു. വിദേശകാര്യ മന്ത്രി ഷാഹ് മഹ്മൂദ് ഖുറൈശിയും മുതിർന്ന മന്ത്രിസഭാംഗങ്ങളും ഇംറാനെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.