ഐ.എം.സി.സി കിഴക്കൻ പ്രവിശ്യാകമ്മിറ്റി അംഗങ്ങളും ദമ്മാം സെന്‍ട്രല്‍ ആശുപത്രി അധികൃതരും രക്തദാനത്തിനു ശേഷം

ഐ.എം.സി.സി രക്തദാനം നടത്തി

ദമ്മാം: കോവിഡ് സാഹചര്യത്തിലെ പ്രതികൂലാവസ്ഥയിലും സമചിത്തതയോടെയും സേവനസന്നദ്ധരായും തങ്ങളുടെ കർത്തവ്യം നിർവഹിച്ച സൗദിയിലെ മുഴുവന്‍ ആരോഗ്യ പ്രവർത്തകരോടുമുള്ള ഐക്യദാര്‍ഢ്യ സൂചകമായി ഐ.എം.സി.സി സൗദി കിഴക്കൻ പ്രവിശ്യാ കമ്മിറ്റി അംഗങ്ങള്‍ രക്തദാനം നടത്തി.

ദമ്മാം സെന്‍ട്രല്‍ ആശുപത്രിയുടെ കീഴിലുള്ള ബ്ലഡ് ബാങ്കിലാണ് പ്രവര്‍ത്തകര്‍ രക്തം നൽകിയത്. ഐ.എം.സി.സി സൗദി കമ്മിറ്റി ജനറൽ സെക്രട്ടറി ഹനീഫ് അറബി, നവോദയ രക്ഷാധികാരി ഇ.എം. കബീർ, മുഫീദ് കൂരിയാടൻ, അബ്​ദുൽ കരീം എന്നിവര്‍ പ​െങ്കടുത്തു. കിഴക്കൻ പ്രവിശ്യാകമ്മിറ്റി ഭാരവാഹികളായ റാഷിദ് കോട്ടപ്പുറം, നവാഫ് ഒസി, ഹാരിസ് ഏരിയാപാടി, ഖലീൽ ചട്ടഞ്ചാൽ, ഇർഷാദ് കളനാട്, സാദിഖ് ഇരിക്കൂർ, മുസ്​തഫ മുക്കൻ, നജ്​മുദ്ദീൻ, ഇബ്രാഹീം കുഞ്ഞി, എസ്.എ. കബീർ, ഷിയാസ് കളനാട്, നൗഷാദ് ചേരങ്കൈ തുടങ്ങിയവർ നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.