റിയാദ്: നിയമംലംഘിച്ച് പള്ളിയിൽ ദാനധർമങ്ങൾ ശേഖരിച്ച് സൂക്ഷിച്ച ഇമാം പിടിയിൽ. റിയാദിന്റെ കിഴക്കുഭാഗത്തുള്ള പള്ളിയിലെ ഇമാമാണ് പണമായും സാധനങ്ങളായും സംഭാവനങ്ങൾ ശേഖരിച്ചതിനെ തുടർന്ന് മതകാര്യ വകുപ്പിന്റെ നിരീക്ഷണ വിഭാഗത്തിന്റെ പിടിയിലായത്. ഔദ്യോഗിക മാർഗങ്ങളിലൂടെയല്ലാതെ പണവും സാധനങ്ങളും ശേഖരിക്കുന്നത് നിരോധിച്ചുകൊണ്ട് മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിന്റെ ലംഘനമായാണ് ഇതിനെ കണക്കാക്കുന്നത്.
പള്ളിയിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയും നിയമംലംഘിച്ച് ഇരുമ്പുഷീറ്റ് കൊണ്ട് പുതിയ സ്ഥലമൊരുക്കിയും ഭക്ഷ്യസുരക്ഷക്കാവശ്യമായ ഒരു സംവിധാനവുമില്ലാതെ ഭക്ഷ്യവസ്തുക്കൾ ഇമാം സൂക്ഷിച്ചിരുന്നതായി സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇമാമിന്റെ നടപടി നിയമലംഘനമാണ്. മേൽനടപടികൾക്കായി മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തതായി മതകാര്യ മന്ത്രാലയം സൂചിപ്പിച്ചു. പള്ളി ജീവനക്കാരിൽനിന്ന് ആരെങ്കിലും സംഭാവനകൾ ശേഖരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.