പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഇല്യാസ് കാരക്കുന്നിന് കെ.എം.സി.സി ദവാത്മി ഏരിയ
കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
ദവാത്മി: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കെ.എം.സി.സി ദവാത്മി ഏരിയ കമ്മിറ്റി ജോയന്റ് സെക്രട്ടറി ഇല്യാസ് കാരക്കുന്നിന് സംഘടന യാത്രയയപ്പ് നൽകി.
എട്ടു വർഷത്തോളമായി സമൂഹ പ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം കെ.എം.സി.സി ദവാത്മി സെൻട്രൽ കമ്മിറ്റി പ്രവർത്തക സമിതി അംഗം കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ നാട്ടിലേക്കുള്ള മടക്കം സംഘടനക്ക് തീരാ നഷ്ട്ടമാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഊഫ് ഹുദവി അഞ്ചച്ചവിടി അധ്യക്ഷതവഹിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറി സൈനുദ്ദീൻ ചമ്രവട്ടം, ഇല്യാസ് കാരക്കുന്നിനുള്ള ഓർമഫലകം കൈമാറി.
സെൻട്രൽ കമ്മിറ്റി ജോയന്റ് സെക്രട്ടറി നാസർ താഴേക്കോട്, ഹമീദ് റീമ വെള്ളില, ഷാജി കായംകുളം, ഷാഫി കാവന്നൂർ, ഷഫീഖ് പഴമള്ളൂർ, ഹമീദ് കാസർകോട്, ഫിറോസ് ചെറുവാടി, ഫൈസൽ പാലമടത്തിൽ, അലി മങ്കട, ഫഹദ് കാരക്കുന്ന്, ഫർഹാൻ ഒറവമ്പുറം, ശിഹാബ് കരിങ്കപ്പാറ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.