സ്റ്റാർ കമ്പനി ഒരുക്കിയ ഇഫ്താർ സംഗമത്തിൽനിന്ന്
റിയാദ്: സ്റ്റാർ കമ്പനി ഇഫ്താർ സംഗമത്തിന്റെ ഭാഗമായി തൊഴിലാളികൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു. ഹുത്ത സുദൈറിൽനിന്നുള്ള തൊഴിലാളികളെയും മറ്റുദ്യോഗസ്ഥരേയും റിയാദിലെത്തിച്ചു വിപുലമായ ഇഫ്താർ വിരുന്നൊരുക്കിയ ശേഷം റിയാദ് ബോളിവാഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുകയായിരുന്നു. ശേഷം വിഭവസമൃദ്ധമായ അത്താഴ വിരുന്നും ഒരുക്കി.
തങ്കച്ചൻ വർഗീസ്, ലിനറ്റ് സ്കറിയ എന്നിവർ ചേർന്ന് അവതരിപ്പിച്ച സംഗീത സായാഹ്നവും അരങ്ങേറി. 2024ലെ മികച്ച തൊഴിലാളികൾക്കുള്ള അവാർഡ് ഓപറേഷൻസ് മാനേജർ ജിം ലൂക്കോസ് പ്രഖ്യാപിച്ചു. മാനേജിങ് ഡയറക്ടർ ഡേവിഡ് ലൂക് പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.