ഹാഇൽ ഐ.സി.എഫ് സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങ്
ഹാഇൽ: ‘ഖുർആൻ മാനവരാശിയുടെ വെളിച്ചം’ എന്ന സന്ദേശത്തിൽ നടക്കുന്ന റമദാൻ കാമ്പയിന്റെ ഗ്രാൻഡ് ഇഫ്താർ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സംഘടിപ്പിച്ചു. ഹാഇൽ ബർസാനിലെ അൽമാസ് റിസോർട്ടിൽ നടന്ന ഇഫ്താറിൽ ആയിരക്കണക്കിന് ആളുകളാണ് സംബന്ധിച്ചത്. ഇഫ്താർ വിരുന്നിനോട് അനുബന്ധിച്ച് നടന്ന സ്നേഹസംഗമം ഐ.സി.എഫ് മദീന പ്രൊവിൻസ് പ്രതിനിധി അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ ഉദ്ഘാടനം ചെയ്തു. സെൻട്രൽ പ്രസിഡൻറ് ബഷീർ സഅദി കിന്നിംഗാർ അധ്യക്ഷത വഹിച്ചു. മുനീർ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുറഹ്മാനെ ചടങ്ങിൽ ആദരിച്ചു. അഫ്സൽ കായംകുളം പ്രമേയ പ്രഭാഷണം നടത്തി. ബഷീർ മാള, മനോജ് സിറ്റിഫ്ലവർ, അബ്ദുൽ സത്താർ പുന്നാട്, നിസാം അലി അൽ ഹബിബ്, ഇബ്രാഹിം കൂട്ടി ബുനയ്യ, റജീസ് ഇരിട്ടി, ഖൈദർ അലി, ഫാറൂഖ് കൊടുവള്ളി, റിയാസ് ബർസാൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ബഷീർ നെല്ലളം സ്വാഗതവും ഷഫീഖ് ബർസാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.