തനിമ സാംസ്കാരിക വേദി ഖമീസ് മുശൈത്തിൽ സംഘടിപ്പിച്ച ‘ഈദിയ്യ 2024’ ഈദ് സൗഹൃദ സംഗമത്തിൽ സുഹൈൽ
പാറാടൺ സംസാരിക്കുന്നു
ഖമീസ് മുശൈത്ത്: തനിമ സാംസ്കാരിക വേദി ‘ഈദിയ്യ 2024’ എന്ന പേരിൽ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ ഹാജിമാർക്കും ഹജ്ജ് വളൻറിയർമാർക്കും സ്വീകരണം നൽകി. അസീറിലെ കലാകാരന്മാർ അവതരിപ്പിച്ച തനിമയാർന്ന മാപ്പിളപ്പാട്ട് സന്ധ്യയും മലർവാടി കുട്ടികളുടെ വിവിധ മത്സര പരിപാടികളും സംഗമത്തിന് മിഴിവേകി. മഖർ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക പരിപാടിയിൽ തനിമ അസീർ സോണൽ പ്രസിഡൻറ് സുഹൈൽ പാറാടൺ ഈദ് സന്ദേശം നൽകി.
പ്രാവാചകന്മാരിൽ ദൈവത്തിന്റെ കൂട്ടുകാരൻ എന്ന് ദൈവം വിളിക്കുന്ന അബ്രഹാം പ്രവാചകെൻറ ദൈവത്തോടുള്ള പ്രേമം വിശ്വാസികൾക്ക് എന്നും മാതൃകയാണെന്നും ദൈവപ്രീതിക്കുവേണ്ടി എന്തും ബലിയർപ്പിക്കാനുള്ള ആഹ്വാനമാണ് ഓരോ ബലിപെരുന്നാളും നൽകുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് അലി ചെന്ത്രാപ്പിന്നി അധ്യക്ഷത വഹിച്ചു. നസീം അഞ്ചൽ ഹജ്ജനുഭവങ്ങൾ സദസ്യരുമായി പങ്കുവെച്ചു. ഡോ. അഫ്സർ കരുനാഗപ്പള്ളി (ഫ്യൂച്ചർ മെഡിക്കൽ സെൻറർ) മുഖ്യാഥിതിയായിരുന്നു.
ബഷീർ മുന്നിയൂർ (കെ.എം.സി.സി), പ്രകാശൻ നാദാപുരം (ഒ.ഐ.സി.സി), ഡോ. അഹമ്മദ് സലീൽ (കിങ് ഖാലിദ് യൂനിവേഴ്സിറ്റി), റിജു വയനാട് (എഫ്.എം.സി) എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ കണ്ണൂർ സ്വാഗതവും വഹീദുദ്ധീൻ മൊറയൂർ നന്ദിയും പറഞ്ഞു.
ഹാഫിസ് ഫവാസ് അബ്ദുറഹീം ഖിറാഅത്ത് നിർവഹിച്ചു. സംഗീത സന്ധ്യയിൽ മുഹമ്മദ് സലിം കോഴിക്കോട്, അബ്ദുറഹ്മാൻ തലശ്ശേരി, അൻവർ കണ്ണൂർ, സുധീർ കൊല്ലം, റീന സുധീർ, പ്രകാശ് നാദാപുരം, സജീർ കോഡൂർ, വഹീദ് മൊറയൂർ, സമാ സലിം എന്നിവർ ഗാനങ്ങൾ ആലപിച്ചു.
കുട്ടികൾക്കായി കിഴങ്ങ് പൊറുക്കൽ, ലെമൺ സ്പൂൺ, മ്യൂസിക്കൽ ചെയർ, ഷൂട്ടൗട്ട്, മാപ്പിളപ്പാട്ട്, ഖുർആൻ പരായണം തുടങ്ങിയ മത്സരങ്ങൾ നടന്നു. പ്രകാശൻ നാദാപുരം, റിജോ വയനാട്, മുഹമ്മദ് സലിം കോഴിക്കോട്, മെഹ്രു സലിം, വഹീദുദ്ധീൻ മൊറയൂർ എന്നിവർ സമ്മാനവിതരണം നിർവഹിച്ചു.
മലർവാടി മീഡിയവണ്ണുമായി സഹകരിച്ചു സംഘടിപ്പിച്ച ലിറ്റിൽ സ്കോളർ ക്വിസ് മത്സരത്തിൽ വിജയിച്ച അഥീന നിസാമിനുള്ള ഫലകം ചടങ്ങിൽ മുഹമ്മദലി ചെന്ത്രാപ്പിന്നി കൈമാറി. മലർവാടി സംഘടിപ്പിച്ച ‘അഹ്ലൻ റമദാൻ’ പരിപാടിയിൽ കൂടുതൽ സ്കോറുകൾ നേടിയ ഷാസിൽ സമീർ, മനാൽ സമീർ, ഫാത്തിമ യാറ എന്നിവർക്കുള്ള സമ്മാനങ്ങൾ ഡോ. അഫ്സൽ കരുനാഗപ്പള്ളി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.