ഷൗക്കത്ത് അലി, അൻഷാദ് മൂക്കടയിൽ, അഖിലേഷ് മാത്യു
‘ഇടം’ പ്രവാസി കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം
റിയാദ്/കോതമംഗലം: പ്രവാസി കൂട്ടായ്മയായ ‘ഇട’ത്തിെൻറ 2026-28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോതമംഗലം നള ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണസമിതിയുടെ പാനൽ പ്രഖ്യാപിച്ചത്.
ഷൗക്കത്ത് അലി (പ്രസി.), അൻഷാദ് മൂക്കടയിൽ (സെക്ര.), അഖിലേഷ് മാത്യു (ട്രഷ.), മുഹ്സിൻ മുഹമ്മദ്, യൂനുസ് ഹുസൈൻ (വൈസ് പ്രസി.), സഫർ പൈമറ്റം, റഷീദ് പരീക്കുട്ടി (ജോ. സെക്ര.), ഷിഹാബ് അബൂബക്കർ (ജോ. ട്രഷ.) എന്നിവരാണ് ഭാരവാഹികൾ.
സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഷാജഹാൻ മെഴുക്കാട്ടിൽ (സോഷ്യൽ മീഡിയ കോഓഡിനേറ്റർ), അജിൽസ് ഒ. ജമാൽ (പ്രോഗ്രാം കോഓഡിനേറ്റർ), അഖിലേഷ് മാത്യു (ചിട്ടി കോഓഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
പുതിയ നേതൃത്വത്തിന് കീഴിൽ പ്രവാസി കൂട്ടായ്മയുടെ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.