ഹജ്ജ് പ്രദേശങ്ങളിൽ സജീവമായി രംഗത്തിറങ്ങിയ ഐ.സി.എഫ് - ആർ.എസ്.സി വളൻറിയർമാർ
മക്ക: പുണ്യഭൂമിയിൽ ഹജ്ജ് തീർഥാടകർക്ക് തുണയായി ഐ.സി.എഫ് - ആർ.എസ്.സി വളൻറിയർമാർ സജീവ സാന്നിധ്യമാകുന്നു. സേവനത്തിെൻറ തിളക്കവും സംതൃപ്തിയുമായാണ് മിനയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു വളൻറിയർമാർ മടങ്ങിയത്. വിപുലമായ സംവിധാനങ്ങളോടെയാണ് ഈ വർഷവും ഐ.സി.എഫ് - ആർ.എസ്.സി ഹജ്ജ് വളൻറിയർ ക്യാമ്പ് പ്രവർത്തിച്ചത്.
ഓഫീസ്, ഹെൽപ്പ് ഡെസ്ക്, വീൽ ചെയർ പോയിൻറ്, മെഡിക്കൽ ഹെൽപ്പ് ഡെസ്ക്, സ്കോളേഴ്സ് ടീം സംവിധാനങ്ങൾ എന്നിവയെല്ലാം ഈ ക്യാമ്പിെൻറ ഭാഗമായി ഒരുക്കിയിരുന്നു. വഴിതെറ്റിയ ഹാജിമാരെ മിനായിലെ അവരുടെ താമസസ്ഥലത്ത് സുരക്ഷിതമായി എത്തിക്കുന്നതിനും, പ്രയാസമനുഭവിക്കുന്നവരെ വീൽ ചെയറിൽ ജംറയിലേക്ക് കൊണ്ടുപോകുന്നതിനും മൂന്ന് ഷിഫ്റ്റുകളിലായാണ് വളൻറിയർമാരുടെ സേവനം ലഭ്യമാക്കിയത്.
മക്കയിലെ താമസസ്ഥലത്ത് നടത്തിയിരുന്ന കഞ്ഞി വിതരണം മിനയിലും തുടർന്ന് ലഭ്യമാക്കിയത് ഹാജിമാർക്ക് വലിയ ആശ്വാസമായി മാറി. അബൂ മിസ്ബാഹ് ഐക്കരപ്പടി, റാഷിദ് മാട്ടൂൽ, റഷീദ് പന്തല്ലൂർ, സാദിഖ് ചാലിയാർ, ജമാൽ കക്കാട്, നൗഫൽ മുസ്ലിയാർ, ഇസ്ഹാഖ് ഖാദിസിയ്യ, നൗഫൽ അരീക്കോട്, ഉസ്മാൻ ചെറുകോട് എന്നിവരാണ് വളൻറിയർ ക്യാമ്പിന് നേതൃത്വം നൽകിയത്.
വിവിധ ഷിഫ്റ്റുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഫഹദ് തൃശൂർ, ഫൈറൂസ് വെള്ളില, ജുനൈദ് കൊണ്ടോട്ടി, ഇർഷാദ് കടമ്പോട്ട്, മുർഷിദ് നെല്ലിക്കപറമ്പ് എന്നിവർ നേതൃത്വം വഹിച്ചു.
അസീസിയ കേന്ദ്രീകരിച്ചായിരുന്നു വളൻറിയർ സേവനം പ്രധാനമായും ക്രമീകരിച്ചിരുന്നത്. ഹാജിമാരെ അറഫയിലേക്ക് യാത്രയയച്ചുകൊണ്ട് ആരംഭിച്ച സേവന പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടവും, മിനായിൽ വെച്ചുള്ള രണ്ടാം ഘട്ടവുമാണ് ഇതോടെ വിജയകരമായി അവസാനിച്ചത്.
ഇനി ഹാജിമാർ താമസിക്കുന്ന മക്കയിലെയും അസീസിയയിലേയും വിവിധ ബിൽഡിംഗുകൾ കേന്ദ്രീകരിച്ച്, അവസാന ഹാജിയും മടങ്ങുന്നത് വരെ വളൻറിയർമാരുടെ മൂന്നാം ഘട്ട സേവനം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.