ഹജ്ജ് സംഘത്തിന് ഐ.സി.എഫ്,
ആർ.എസ്.സി വളന്റിയർ കോറിന്റെ
നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ
മക്ക: ഈ വർഷത്തെ ഹജ്ജ് സേവനങ്ങൾക്കായി മക്ക ഐ.സി.എഫ്, ആർ.എസ്.സി വളന്റിയർ കോർ പ്രവർത്തന സജ്ജമായി. ഇന്ത്യൻ ഹജ്ജ് മിഷനിൽ വന്ന ഹാജിമാരുടെ ആദ്യ സംഘം മക്കയിൽ എത്തിയപ്പോൾ ഐ.സി.എഫ്, ആർ.എസ്.സി വളന്റിയർ കോറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
മദീനയിൽനിന്ന് പുലർച്ചെ രണ്ടോടെ മക്ക അസീസിയിലെത്തിയ ഹാജിമാരെ സ്വീകരിക്കാൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മറ്റു മലയാളി സന്നദ്ധ സംഘങ്ങളും ഉണ്ടായിരുന്നു.
ഐ.സി.എഫ്, ആർ.എസ്.സി വളന്റിയർ കോറിന്റെ നേതൃത്വത്തിൽ നടന്ന സ്വീകരണത്തിന് സുഹൈൽ സഖാഫിയുടെ നേതൃത്വത്തിൽ ക്യാപ്റ്റൻ അഹമ്മദ് കബീർ ചൊവ്വ, അലി കോട്ടക്കൽ, കബീർ പറമ്പിൽപീടിക, ഉസ്മാൻ താനാളൂർ, അഷ്കർ വള്ളുവങ്ങാട്, യാസിർ സഖാഫി കൂമണ്ണ, ഇസ്ഹാഖ് ഖാദിസിയ്യ തുടങ്ങിയവർ നേതൃത്വം നൽകി. ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം മക്കയിൽ എത്തിയതോടെ ഐ.സി.എഫ്, ആർ.എസ്.സി വളന്റിയർമാരുടെ സേവനം ആരംഭിച്ചതായി നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.