ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം​ചെ​യ്ത​പ്പോ​ൾ

ഐ.സി.എഫ് റിയാദ് ക്വിസ് മത്സരം: വിജയികൾക്ക് സമ്മാനം വിതരണംചെയ്‌തു

റിയാദ്: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി റമദാൻ പ്രശ്നോത്തരി മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണംചെയ്തു. ഖുർആൻ, ഇസ്‍ലാമിക ചരിത്രം, പ്രവാസി വായന, പൊതുവിജ്ഞാനം വിഭാഗങ്ങളിലായി രണ്ട് ഘട്ടങ്ങളായി നടത്തിയ പ്രശ്നോത്തരിയിൽ ജനറൽ വിഭാഗത്തിനും ഹാദിയ വുമൻസ് അക്കാദമി പഠിതാക്കൾക്കും വെവ്വേറെ മത്സരങ്ങൾ നടത്തിയിരുന്നു.

ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച മുഹമ്മദ് അഷ്‌റഫ് സഅദി (മലസ് സെക്ടർ), രണ്ടാം സ്ഥാനം ലഭിച്ച സി. അയൂബ് (ഉമ്മുൽ ഹമാം സെക്ടർ) എന്നിവർക്കുള്ള സമ്മാനങ്ങൾ ഐ.സി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി അഡ്മിൻ പ്രസിഡന്റ് ഹസൈനാർ മുസ്‌ലിയാർ വിതരണം ചെയ്തു. ഹാദിയ വുമൻസ് അക്കാദമി വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച സുഹ്‌റ ഇബ്രാഹിം (മലസ് ക്ലാസ് റൂം), രണ്ടാം സ്ഥാനം ലഭിച്ച മുഹ്സിന ഹാരിസ് (ഓൾഡ് സനായ ക്ലാസ് റൂം) എന്നിവർക്കുള്ള സമ്മാനങ്ങൾ സെൻട്രൽ പ്രൊവിൻസ് പബ്ലിക്കേഷൻ പ്രസിഡന്റ് ഷുക്കൂർ മടക്കരയും വിതരണം ചെയ്തു.

ജനറൽ വിഭാഗത്തിൽ കൂടുതൽ മത്സരാർഥികളെ പങ്കെടുപ്പിച്ച റൗദ, ബത്ഹ സെക്ടറുകൾക്ക് ഐ.സി.എഫ് ഫിനാൻസ് സെക്രട്ടറി ഷമീർ രണ്ടത്താണിയും ഹാദിയ വുമൻസ് അക്കാദമി വിഭാഗത്തിൽ കൂടുതൽപേരെ പങ്കെടുപ്പിച്ച മലസ്, ബത്ഹ ക്ലാസ് റൂമുകൾക്ക് ഐ.സി.എഫ് ദഅ്‍വ സമിതി പ്രസിഡന്റ് അബ്ദുൽ റഹ്മാൻ സഖാഫിയും സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.

റിയാദ് സെൻട്രൽ കമ്മിറ്റി പബ്ലിക്കേഷൻ സെക്രട്ടറി അബ്ദുൽഖാദർ പള്ളിപ്പറമ്പ ഏകോപനം നടത്തി.

Tags:    
News Summary - ICF Riyadh Quiz Competition: Prizes distributed to the winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.