റിയാദ്: ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) പരിസ്ഥിതി സംരക്ഷണ പ്രചാരണത്തിന്റെ ഭാഗമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മദ്രസ വിദ്യാർഥികൾക്കായി ജലച്ചായ മത്സരവും പൊതുസമൂഹത്തിന് വേണ്ടി പോസ്റ്റർ ഡിസൈനിങ് മത്സരവുമാണ് സംഘടിപ്പിക്കുന്നത്.
അഞ്ചിന് മുമ്പ് ലഭിക്കുന്ന എൻട്രികളിൽനിന്ന് ഒന്നാം സ്ഥാനം നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. ഒന്ന് മുതൽ നാല് വരെ ക്ലാസ് വിദ്യാർഥികളെ സബ് ജൂനിയർ, അഞ്ച് മുതൽ ഏഴ് വരെ ക്ലാസ് വിദ്യാർഥികളെ ജൂനിയർ, എട്ട് മുതൽ 12 വരെ ക്ലാസ് വിദ്യാർഥികളെ സീനിയർ വിഭാഗങ്ങളായി തിരിച്ചാണ് ജലച്ചായ മത്സര വിഭാഗങ്ങൾ. പോസ്റ്റർ ഡിസൈനിങ് മത്സരത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം. മത്സര എൻട്രികൾ 00966 569154934 എന്ന വാട്സ്ആപ്പ് നമ്പറിൽ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.