ബുറൈദ: സൗദി അറേബ്യയുടെ 92ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) അൽ-ഖസീം സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൗദി ബ്ലഡ് ബാങ്ക് ഖസീം ക്ലസ്റ്ററുമായി സഹകരിച്ച് 'രക്തം നൽകാം, സ്നേഹം നൽകാം' എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റാശിദിയ ദമി ബ്ലഡ് ബാങ്ക് സെന്ററിൽ നടന്ന ക്യാമ്പ് അൽ-ഖസീം ബ്ലഡ് ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടർ ഹമൂദ് അൽ-ബത്തി ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് സൂപ്പർവൈസർ ഖാലിദ് അൽ-മുഷൈക, ഐ.സി.എഫ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശറഫുദ്ദീൻ വാണിയമ്പലം, സർവിസ് സമിതി സെക്രട്ടറി മൻസൂർ കൊല്ലം, മഹ്മൂദ് കോപ്പ, അബ്ദുല്ല സകാക്കിർ, സിദ്ദീഖ് വേങ്ങര, റിയാസ് പാണ്ടിക്കാട്, ആർ.എസ്.സി സൗദി നാഷനൽ കമ്മിറ്റി അംഗം നൗഫൽ മണ്ണാർക്കാട്, അയ്യൂബ് കാരന്തൂർ, നവാസ് അല്‍-ഹസനി, യാസീൻ ഫാദിലി, അസ്ഹർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. നിരവധി ഐ.സി.എഫ്, ആർ.എസ്.സി പ്രവർത്തകർ സംബന്ധിച്ചു. ക്യാമ്പിൽ പങ്കെടുത്തവരെ ആരോഗ്യ മന്ത്രാലയം ഖസീം പ്രവിശ്യ ഓഫിസ് പ്രതിനിധി അബ്ദുല്ല അൽ-ഹർബി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.