ഐ.സി.എഫ് സിറ്റി സെക്ടർ ഭാരവാഹികളായ അഷ്‌റഫ് ചാപ്പനങ്ങാടി, സക്കീറുദ്ദീൻ മന്നാനി ചടയമംഗലം

ഐ.സി.എഫ് ദമ്മാം സിറ്റി സെക്ടറിന് പുതിയ ഭാരവാഹികൾ

ദമ്മാം: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (ഐ.സി.എഫ്) ദമ്മാം സിറ്റി സെക്‌ടറിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2022 -23 വർഷത്തേക്കുള്ള ഭാരവാഹികളായി ഉമർ സഅദി തിരുവട്ടൂർ (പ്രസി.), അഷ്‌റഫ് ചാപ്പനങ്ങാടി (ജന. സെക്ര.), സക്കീറുദ്ദീൻ മന്നാനി ചടയമംഗലം (ഫിനാൻസ് സെക്ര.) എന്നിവരെയും സംഘടന, ദഅ്വ, വെൽഫെയർ, പി.ആർ, പബ്ലിക്കേഷൻ, സർവിസ് വിഭാഗങ്ങളുടെ ചുമതലക്കാരായി അഷ്റഫ് ലത്തീഫി കടകശ്ശേരി, യൂനുസ് പറമ്പിൽ പീടിക, മുഹമ്മദ് കുഞ്ഞി അമാനി, സിദ്ദീഖ് സഖാഫി ഓമശ്ശേരി, ഹസ്സൻ ഹാജി, ഖിദർ മുഹമ്മദ്, മുഹമ്മദ് ഉപ്പണ, ഷൗക്കത്ത് ഫാദിലി, സലീം സഖാഫി ചേലേമ്പ്ര, ഷാഹിദ് കൊടുവള്ളി എന്നിവരെയും തെരഞ്ഞെടുത്തു.

വ്യക്തിസ്വാതന്ത്ര്യവും പൗരബോധവും നിലനിർത്തുന്നതിലും സംരക്ഷിക്കുന്നതിലും ഔദ്യോഗിക തലങ്ങളിലും അല്ലാതെയും നടക്കുന്ന വിവേചനപരവും വർഗീയവുമായ സമീപനങ്ങൾ അപലപനീയമാണെന്നും അതിനെതിരെ രാജ്യത്തെ ഓരോ പൗരനും ശ്രദ്ധപതിപ്പിക്കണമെന്നും ജാഗ്രത കാട്ടണമെന്നും കൗൺസിലിൽ പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. '

ഐ.സി.എഫ് പ്രവാസത്തിന്‍റെ അഭയം' എന്ന ശീർഷകത്തിൽ നടന്ന അംഗത്വകാല കാമ്പയിനിന്‍റെ ഭാഗമായി നടന്ന കൗൺസിൽ സംഗമം നാഷനൽ പബ്ലിക്കേഷൻ സെക്രട്ടറി സലീം പാലച്ചിറ ഉദ്‌ഘാടനം ചെയ്തു. ദമ്മാം സെൻട്രൽ പ്രസിഡന്‍റ് ശംസുദ്ദീൻ സഅദി പുനഃസംഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. റമദാൻ മുസ്‌ലിയാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ബാസ് തെന്നല വിഷയാവതരണം നടത്തി. ഹാരിസ് ജൗഹരി, അഷ്റഫ് പട്ടുവം, സിദ്ദീഖ് ഇർഫാനി കുനിയിൽ എന്നിവർ അനുമോദന പ്രസംഗം നടത്തി.

Tags:    
News Summary - ICF Dammam City Sector New office bearers for

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.