ഡോ. തമ്പാൻ
റിയാദ്: കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷയുടെ ഭാഗമായി മാസ്ക് ഉപയോഗിക്കുന്നതും വ്യക്തി ശുചിത്വം ഗൗരവത്തോടെ പാലിക്കുന്നതും പകർച്ചവ്യാധികൾക്ക് വലിയ രീതിയിൽ തടയിടാൻ സാധിച്ചിട്ടുണ്ടെന്ന് റിയാദ് സഫാമക്ക പോളിക്ലിനിക്കിലെ സീനിയർ ഫിസിഷ്യൻ ഡോ. തമ്പാൻ പറഞ്ഞു. കാലാവസ്ഥ മാറ്റമുണ്ടാകുന്ന സമയത്ത് സാധാരണയായി കണ്ടുവരുന്ന അലർജി, ശ്വാസംമുട്ടൽ തുടങ്ങിയ രോഗങ്ങൾ ഈ വർഷം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകളിൽ അലർജിയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ചികിത്സ തേടുന്നത്. എന്നാൽ, അത് ഈ വർഷം നന്നായി കുറഞ്ഞിട്ടുണ്ട്. പൊതു ഇടങ്ങളിലേക്ക് ഇറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുന്നത് ഇതിനൊരു പ്രധാനകാരണമാണ്. കാലാവസ്ഥ മാറ്റത്തിന് മുന്നോടിയായി ഉണ്ടാകാറുള്ള പൊടിക്കാറ്റും മഴയും മുൻകാലത്തെ അപേക്ഷിച്ച് ഈ വർഷം വളരെ കുറവായതും ഒരു പരിധിവരെ രോഗപ്പകർച്ച കുറക്കാൻ കാരണമായിട്ടുണ്ട്.
ആളുകൾ കൂടിപ്പാർക്കുന്ന ക്യാമ്പുകളിലും തൊഴിലിടങ്ങളിലും പൊതു കക്കൂസ് ഉപയോഗിക്കുന്നതിലുള്ള ജാഗ്രതയും ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയും കാൻറീനുകളും വൃത്തിയായി സൂക്ഷിക്കുന്നതിലും കൂടുതൽ ശ്രദ്ധ പുലർത്തുന്നത് അണുബാധയുമായി ബന്ധപ്പെട്ട രോഗങ്ങളും കുറഞ്ഞിട്ടുണ്ട്. സ്വയം രോഗബാധ ഏൽക്കാതിരിക്കാനും മറ്റുള്ളവരെ രോഗികളാക്കാതിരിക്കാനും നമ്മൾ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്. പൊതു ഇടങ്ങളിൽ തുമ്മുമ്പോഴും ചുമക്കുമ്പോഴും ഉമിനീരുൾെപ്പടെയുള്ള സ്രവങ്ങൾ മറ്റുള്ളവരിലേക്ക് തെറിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ നിർബന്ധമായും കൈ സോപ്പിട്ട് കഴുകണം. ആശുപത്രിയിലേക്ക് പരിശോധനക്കോ ചികിത്സ ആവശ്യത്തിനോ പോകുമ്പോൾ അത്യാവശ്യമെങ്കിൽ മാത്രം സഹായികളെ കൂടെ കൊണ്ടുപോകുക. ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശങ്ങൾ പാലിച്ച് ഈ രാജ്യത്തിെൻറ ആരോഗ്യ സുരക്ഷക്ക് കോട്ടം തട്ടാതെ സൂക്ഷിക്കേണ്ട ചുമതല നമ്മുടേതുകൂടിയാെണന്ന് ഡോ. തമ്പാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.