ദമ്മാമിൽ പബ്ലിക് പ്രോസിക്യൂഷൻ കാര്യാലയത്തിൽ വൻ അഗ്നിബാധ

ദമ്മാം: ദമ്മാമിൽ പബ്ലിക് പ്രോസിക്യൂഷൻ കാര്യാലയത്തിൽ വൻ അഗ്നിബാധ. ഞായറാഴ്ചയാണ് സംഭവം. ആളപായമില്ല. ബഹുനിലകെട്ടിടത്തി​​​െൻറ എയർകണ്ടീഷൻ സംവിധാനത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ക്ലാഡിങ് ഉള്ള കെട്ടിടമാണിത്.

രേഖകളെല്ലാം ഇലക്ട്രോണിക് സംവിധാനത്തിൽ സുരക്ഷിതമാണെന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 20 ഒാളം ഫയർ എഞ്ചിനുകൾ എത്തി അഗ്നി നിയന്ത്രണവിധേയമാക്കി. ദമ്മാമിലെ വെയർ ഹൗസിൽ ശനിയാഴ്ച വൈകുന്നേരം വൻ അഗ്നിബാധ ഉണ്ടായിരുന്നു.

Tags:    
News Summary - Huge fire engulfs Saudi Arabian public prosecution building-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.