റിയാദ് മൽഹാമിൽ രാജ്യാന്തര സൗദി ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്സിബിഷൻ കാണാനെത്തിയവരുടെ തിരക്ക്.

രാജ്യാന്തര സൗദി ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്സിബിഷന് വൻ ജനത്തിരക്ക്

റിയാദ്: റിയാദിന് വടക്ക് മൽഹാമിലെ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന രാജ്യാന്തര സൗദി ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്സിബിഷൻ 2025-ന് വലിയ ജനപങ്കാളിത്തം. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ആളുകൾ പരുന്തുകളുടെയും വേട്ടയാടലിന്റെയും പാരമ്പര്യം ആഘോഷിക്കുന്ന ഈ മേളയിൽ എത്തിച്ചേരുന്നു.

അപൂർവയിനം പരുന്തുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മൊംഗോളിയൻ പരുന്തുകളുടെ പ്രത്യേക ഏരിയ, സലൂക്കി മ്യൂസിയം, കുട്ടികളുടെ ഫാൽക്കണേഴ്സ് വില്ലേജ്, ഗോ-കാർട്ടിംഗ് റേസുകൾ എന്നിവയുൾപ്പെടെ 23-ലധികം പുതിയ പരിപാടികൾ ഇത്തവണത്തെ പ്രധാന ആകർഷണങ്ങളാണ്. പരമ്പരാഗത പൈതൃക കലാരൂപങ്ങളും കുതിരയോട്ടവും പരുന്ത് വളർത്തലും സമന്വയിപ്പിച്ചുള്ള പ്രദർശനങ്ങളും മേളയിൽ നടക്കുന്നുണ്ട്.

6,00,000 സൗദി റിയാൽ ആകെ സമ്മാനത്തുകയുള്ള ആറ് ദിവസം നീളുന്ന മെൽവാഹ് റേസ് ആണ് പ്രധാന മത്സരം. പരുന്ത് വളർത്തൽ വിദഗ്ധർ, വ്യാപാരികൾ, പൈതൃക സംരക്ഷകർ എന്നിവർക്ക് പ്രയോജനകരമായ നിരവധി വർക്ക്‌ഷോപ്പുകളും ചർച്ചകളും മേളയുടെ ഭാഗമായി നടക്കുന്നു. മികച്ച സംഘാടനത്തിനും സേവനങ്ങൾക്കും സന്ദർശകർ മേളയെ പ്രശംസിച്ചു.

Tags:    
News Summary - Huge crowd at the International Saudi Falcons and Hunting Exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.