???????? ??????????????? ??????? ???? ??????? ?????????? ??????????????

ഹൂതി ഭീഷണി: അറബ് സഖ്യസേനക്കൊപ്പം യു.എസ് സൈന്യം ചേരും -ബ്രിയാൻ ഹുക്

ജിദ്ദ: യമനിലെ ഹൂതി വിമതരെ തുരത്താൻ അനിവാര്യമെങ്കിൽ അറബ് സഖ്യസേനക്കൊപ്പം യു.എസ് സൈന്യം ചേരുമെന്ന് അമേരിക്കയ ുടെ മുന്നറിയിപ്പ്. ഇറാൻ പാലൂട്ടുന്ന ഹൂതികളിൽ നിന്ന് യമനിനെ മോചിപ്പിക്കാൻ ഏറ്റുമുട്ടൽ ശക്തമാക്കേണ്ടി വരുമെന ്ന് സൗദി സന്ദർശിച്ച അമേരിക്കയുടെ ഇറാൻ പ്രത്യേക ദൂതന്‍ ബ്രിയാൻ ഹുക് പറഞ്ഞു.

യമനെ ഇറാനിൽ നിന്ന്് മോചിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ രൂക്ഷമായ ഏറ്റുമുട്ടൽ വേണ്ടി വരുമെന്നായിരുന്നു അദ്ദേഹത്തി​െൻറ വാക്കുകൾ. ഇറാൻ നൽകുന്ന ആയുധങ്ങളുപയോഗിച്ച് ആക്രമണം നടത്തുന്ന ഹൂതികൾക്കെതിരെ അമേരിക്ക അറബ് സഖ്യസേനയോെടാപ്പം ചേർന്ന് പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച സൗദിയിലെത്തിയ ബ്രിയാൻ ഹുക് ഉപപ്രതിരോധമന്ത്രി ഖാലിദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തി.

പശ്ചിമേഷ്യയില്‍ സംഘര്‍ഷ ഭീതി നിലനില്‍ക്കെയാണ് യു.എസ് ദൂതന്‍ സൗദിയിലെത്തിയത്. നയതന്ത്ര വിഷയങ്ങളെ നയതന്ത്രത്തിലൂടെയാണ് സൈനികമായല്ല ഇറാന്‍ നേരിടേണ്ടതെന്ന് ബ്രയാന്‍ ഹൂക്ക് പറഞ്ഞു. അമേരിക്കയുടെ വിമാനം ഗൾഫ് മേഖലയിൽ തകർത്തിട്ട ഇറാൻ നടപടിക്കെതിരെ അദ്ദേഹം രോഷം പ്രകടിപ്പിച്ചു.

സൗദിയിലെത്തിയ ഹൂതി മിസൈലുകള്‍ അദ്ദേഹം പരിശോധിച്ചു. സൗദിയിലെ അല്‍ ഖര്‍ജിലാണ് ബ്രയാന്‍ ഹൂക്ക് എത്തിയത്. സഖ്യസേനയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഹൂതികള്‍ അയച്ച മിസൈലുകള്‍ പരിശോധിച്ചു. ഇറാന് മേഖലയില്‍ സ്വാധീനമില്ലാതാക്കേണ്ടതുണ്ടെണന്ന് വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ സൻആയിൽ നിന്ന് ഹുതികൾ തൊടുത്ത രണ്ടു ഡ്രോണുകൾ സഖ്യസേന തകർത്തു. രണ്ടു ദിവസമായി സൗദി അതിർത്തികടന്ന് ആക്രമണങ്ങൾ ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ചകളിൽ തുടർച്ചയായ ആക്രമണങ്ങൾ അതിർത്തികടന്നുണ്ടായിരുന്നു.

Tags:    
News Summary - houthi threat; US will join with arab alliance army said briyan hook -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.