ജീസാനിലെ അൽ തുവാലിൽ ഹൂതി ഷെല്ലാക്രമണത്തിൽ തകർന്ന പള്ളിയും മറ്റ് കെട്ടിടങ്ങളും
ജിസാനിൽ ഹൂതി ഷെല്ലാക്രമണം: രണ്ടുപേർക്ക് പരിക്ക്; പള്ളിക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ
ജിസാൻ: സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലുള്ള അൽ തുവാൽ ഗവർണറേറ്റിൽ ഹൂതി ഭീകര സായുധസംഘം തൊടുത്തുവിട്ട ഷെൽ പതിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഒരു പള്ളിക്കും സമീപത്തെ നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
ഹൂതി ഷെല്ലാക്രമണത്തിൽ തകർന്ന പള്ളിയും മറ്റ് കെട്ടിടങ്ങളും
ശനിയാഴ്ച വൈകീട്ടാണ് സംഭവം. വിവരമറിഞ്ഞയുടൻ സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും നിർദിഷ്ട സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
സാധാരണക്കാരെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.