സിദ്ദീഖ് തുവ്വൂരിെൻറ ‘മരുഭൂമിയിലെ നേർക്കാഴ്ചകൾ’ പുസ്തകത്തിെൻറ സൗദിതല പ്രകാശനം നജിം കൊച്ചുകലുങ്ക് അശ്റഫ് തിരൂരിന് നൽകി നിർവഹിക്കുന്നു
‘മരുഭൂമിയിലെ നേർക്കാഴ്ചകൾ’ സൗദിതല പ്രകാശനം റിയാദിൽ നടന്നു
റിയാദ്: സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിെൻറ ‘മരുഭൂമിയിലെ നേർക്കാഴ്ചകൾ’ എന്ന പുസ്തകത്തിെൻറ സൗദിതല പ്രകാശനം റിയാദ് അൽ മദീന ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ജലീൽ തിരൂർ അധ്യക്ഷത വഹിച്ചു. ഫ്ലീരിയ ഗ്രൂപ് മാനേജിങ് ഡയറക്ടർ ടി.എം. അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ നജിം കൊച്ചുകലുങ്ക് പുസ്തക പ്രകാശനം നിർവഹിച്ചു. അശ്റഫ് തിരൂർ പുസ്തകം ഏറ്റുവാങ്ങി. ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ പുസ്തകം ഒരു വഴികാട്ടിയാകുമെന്ന് നജിം കൊച്ചുകലുങ്ക് പറഞ്ഞു.
മരിച്ചയുടൻ മറക്കപ്പെടാതിരിക്കണമെങ്കിൽ ഒന്നുകിൽ വായിക്കാൻ കൊള്ളാവുന്നതെന്തെങ്കിലും എഴുതുക, അല്ലെങ്കിൽ എഴുതാൻ കൊള്ളാവുന്നതെന്തെങ്കിലും ചെയ്തുവെക്കുക എന്ന ബെഞ്ചമിൻ ഫ്രാങ്ക്ലിെൻറ വാക്കുകളോട്, ഗ്രന്ഥകാരൻ തെൻറ സൽപ്രവർത്തികളെ വരുംതലമുറയ്ക്ക് പ്രചോദനമേകും വിധം ഒരു ചരിത്രരേഖയാക്കി മാറ്റിയതിലൂടെ പൂർണമായും നീതി പുലർത്തിയെന്ന് പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ച കെ.എം.സി.സി വനിത വിങ് പ്രസിഡൻറ് റഹ്മത്ത് അഷ്റഫ് അഭിപ്രായപ്പെട്ടു. തുടർന്ന് ഗ്രന്ഥകർത്താവ് സിദ്ദീഖ് തുവ്വൂർ സംസാരിച്ചു.
വർഷങ്ങളോളം മരുഭൂമിയിൽ അകപ്പെട്ടുപോയ തൊഴിലാളികളെ നേരിൽ കണ്ട അനുഭവങ്ങളും, അവരെ രക്ഷിക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യൻ എംബസിയും സൗദി ഉദ്യോഗസ്ഥരും മനുഷ്യാവകാശ സമിതിയും നൽകിയ പിന്തുണയും, തൊഴിലുടമകളിൽനിന്ന് നേരിട്ട നല്ലതും ചീത്തയുമായ അനുഭവങ്ങളുമാണ് പുസ്തകത്തിലുള്ളത്. സിദ്ദീഖ് തുവ്വൂർ കൈകാര്യം ചെയ്ത വിവിധ വിഷയങ്ങളുടെ അനുഭവങ്ങൾ ഇന്ത്യൻ എംബസി ജീവനക്കാരായ ഷറഫുദ്ദീൻ, സവാദ് യൂസുഫ് എന്നിവർ യോഗത്തിൽ പങ്കുവെച്ചു. മാലിക് മഖ്ബൂലിെൻറ നേതൃത്വത്തിലുള്ള ഡെസ്റ്റിനി പബ്ലിക്കേഷൻസ് പ്രസാധനം ചെയ്ത ഈ പുസ്തകം എഡിറ്റ് ചെയ്തത് എഴുത്തുകാരൻ റഹ്മാൻ കിടങ്ങയം, റഹ്മത്ത് അഷ്റഫ് എന്നിവർ ചേർന്നാണ്. ചടങ്ങിൽ നാസർ (അൽ വഫ), ശിഹാബ് കൊട്ടുകാട്, സി.പി. മുസ്തഫ, സലീം കളക്കര, സുധീർ കുമ്മിൾ, സുരേന്ദ്രൻ, റഹ്മാൻ മുനമ്പത്ത്, സബീന എം. സാലി, അശ്റഫ് വെള്ളാപ്പാടം, നൗഫൽ പാലക്കാടൻ, ജയൻ കൊടുങ്ങല്ലൂർ, ഡോ. അബ്ദുൽ അസീസ്, അഡ്വ. ജലീൽ, മുഹിയുദ്ദീൻ സഹീർ, മഷ്ഹൂദ്, ജംഷാദ് തുവ്വൂർ, നിഹ്മത്ത്, ഷിബു ഉസ്മാൻ എന്നിവർ സംസാരിച്ചു.
ഷംസീർ, ജാസിർ, സുലൈമാൻ ഊരകം, ഷംനാദ് കരുനാഗപ്പള്ളി, നാസർ ലൈസ്, മജീദ് പൂളക്കാടി, ഷബീബ്, നാസർ പൊന്നാനി, നാസർ കല്ലറ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മുഹമ്മദ് ഷാഹിദ്, ഷിഹാബ് പൂത്തേഴത്ത്, ജുനൈദ് മാവൂർ, അബ്ദുൽ മജീദ്, ഫവാസ്, യൂസുഫ് പെരിന്തൽമണ്ണ, സി.കെ. അബ്ദുൽ റഹ്മാൻ, ഇഖ്ബാൽ തിരൂർ, സലീം തിരൂർ, സുഹൈൽ കൊടുവള്ളി, സഫീർ തിരൂർ, ഇജാസ്, വർഗീസ് വയനാട്, അഖിനാസ് കരുനാഗപ്പള്ളി, മുസ്തഫ പൊന്നങ്കോട്, സാബു പത്തടി എന്നിവരും വിവിധ കൂട്ടായ്മകളുടെ പ്രതിനിധികളും പരിപാടികൾക്ക് നേതൃത്വം നൽകി. സംഘാടക സമിതി ജനറൽ കൺവീനർ നൗഷാദ് ആലുവ സ്വാഗതവും ട്രഷറർ ഡൊമിനിക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.