നജ്​റാനിലേക്ക്​ വീണ്ടും ഹൂതി മിസൈൽ

ജിദ്ദ: ദക്ഷിണ സൗദിയിലെ നജ്​റാനിലേക്ക്​ വീണ്ടും ഹൂതി മിസൈൽ. തിങ്കളാഴ്​ച രാവിലെയാണ്​ സംഭവം. നജ്​റാനിലെ ജനവാസ മേഖലകൾ ഉന്നമിട്ട്​ വന്ന മിസൈൽ ലക്ഷ്യം കാണുംമുമ്പ്​ സൗദി വ്യോമ പ്രതിരോധ സംവിധാനം തകർത്തിട്ടു. കഴിഞ്ഞ ദിവസങ്ങളിലും തെക്കൻ മേഖലകളിലേക്ക്​ പലതവണ ഹൂതികൾ ബാലിസ്​റ്റിക്​ മിസൈലുകൾ തൊടുത്തിരുന്നു. സൗദി വ്യോമപ്രതിരോധ സംവിധാനം ഇതിനൊയൊക്കെ വിജയകരമായി പ്രതിരോധിച്ചിരുന്നു.

Tags:    
News Summary - Houthi missile towards Najran-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.