റിയാദ്: ഉറുമ്പുകടിയേറ്റ് റിയാദിൽ ചികിത്സയിലായ മലയാളി വീട്ടമ്മ മരിച്ചു. അടൂർ സ്വദേശി എൻജി. െജഫി മാത്യൂവിടെ ഭാര്യ സൂസമ്മ െജസി (33)യാണ് ചൊവ്വാഴ്ച പുലർച്ചെ 4.45ന് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 16 ദിവസം അബോധാവസ്ഥയിൽ ആശുപത്രി വെൻറിലേറ്ററിലായിരുന്നു. റിയാദ് മലസിലെ സ്വന്തം ഫ്ലാറ്റിൽ വെച്ചാണ് ഉറുമ്പുകടിയേറ്റത്.
കാർപ്പെറ്റിൽ കാണുന്ന ചെറിയ കറുത്ത ഉറുമ്പാണ് കടിച്ചത്. ഭർത്താവിനോടും കുട്ടികളോടുമൊപ്പം പുറത്തുപോയി വൈകീട്ട് തിരിച്ചെത്തിയ ഉടനെയായിരുന്നു കടിയേറ്റത്. നല്ല നീറ്റൽ അനുഭവപ്പെട്ടു. പിന്നീട് വേദന കടുത്തു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. ഉടനെ മലസിലുള്ള ഉബൈദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും ബോധം പൂർണമായും മറഞ്ഞിരുന്നു.
ഉറുമ്പിെൻറ വിഷമേറ്റതാണ് കാരണം എന്ന് കരുതുന്നു. നഴ്സിങ് ബിരുദധാരിയായ സൂസമ്മ ജെസി കേരളത്തിൽ നഴ്സായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റിയാദിൽ എൻജിനീയറായ ഭർത്താവിനോടൊപ്പം സൗദിയിലെത്തിയ ശേഷം ജോലി ചെയ്തിട്ടില്ല. മക്കൾ: ജോഹൻ (ഏഴ്), ജോയ് (മൂന്ന്). മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.