റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി പ്രാബല്യത്തില്‍ വരുന്നതോടെ ഹൗസ് ഡ്രൈവര്‍മാരില്‍ പകുതി പേര്‍ക്കും തൊഴില്‍ നഷ്ടപ്പെടുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വദേശി കുടുംബങ്ങളുടെ ബജറ്റ് കുറയാനും ദേശീയ ആളോഹരി വരുമാനം വര്‍ധിക്കാനും വനിത ഡ്രൈവിങ് കാരണമാവും. 2018 ജൂണ്‍ 24 ന് വനിത ഡ്രൈവിങ് പ്രാബല്യത്തല്‍ വരുന്നതിെൻറ മുന്നോടിയായി വനിത ഡ്രൈവിങ് പരിശീലനം, ഡ്രൈവിങ് സ്കൂളുകളുടെ പരിഷ്കരണം, ട്രാഫിക് നിയമ പരിഷ്കരണം എന്നിവയെ കുറിച്ച ചര്‍ച്ചക്കിടയിലാണ് തൊഴില്‍ രംഗത്തും സാമ്പത്തിക രംഗത്തുമുണ്ടായേക്കാവുന്ന പ്രതിഫലനങ്ങളെ കുറിച്ച് വിലയിരുത്തൽ നടക്കുന്നത്. 50 ശതമാനത്തോളം ഹൗസ് ഡ്രൈവര്‍മാരുടെ സേവനത്തില്‍ നിന്ന് സ്വദേശി കുടുംബങ്ങള്‍ മുക്തമാവുമ്പോള്‍ രാജ്യത്തിെൻറ ബജറ്റില്‍ 16.5 ബില്യന്‍ റിയാല്‍ കുറക്കാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വര്‍ഷത്തില്‍ 33 ബില്യന്‍ റിയാല്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് വേണ്ടി രാജ്യം ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. കൂടാതെ ഇതു കാരണമായുണ്ടാവുന്ന സാമൂഹ്യപ്രശ്നങ്ങള്‍ക്കും അറുതി വന്നേക്കും.
ഹൗസ് ഡ്രൈവര്‍മാരുടെ ചെലവ് കുറക്കുന്നതോടെ രാജ്യത്തെ ആളോഹരി വരുമാനത്തില്‍ 64 ബില്യന്‍ റിയാലിെൻറ വര്‍ധനവുണ്ടാവുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.