Posted On
date_range Updated On
date_range ആശുപത്രിക്ക് നേരെ ഹൂതി ഷെല്ലാക്രമണം
റിയാദ്: അതിർത്തി മേഖലയിലെ ആശുപത്രിക്ക് നേരെ യമനിൽ നിന്ന് ഹൂതി വിമതരുടെ ഷെല്ലാക്രമണം.
ആശുപത്രിക്കും സമീപത്തെ വാസമേഖലയിലെ കെട്ടിടങ്ങൾക്കും കേടുപാടുകൾ പറ്റി. രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. നജ്റാനിലാണ് വ്യാഴം വൈകിേട്ടാടെയാണ് സംഭവം.
പ്രവിശ്യയിലെ പ്രധാന വാസമേഖലയിലാണ് ഷെല്ലുകൾ പതിച്ചത്. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒേട്ടറെ ഉപകരണങ്ങൾ നശിക്കുകയും കെട്ടിടത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നഗരത്തിെൻറ മറ്റൊരുഭാഗത്ത് വീണ ഷെല്ലിൽ നിന്നാണ് രണ്ടുപേർക്ക് നിസാര പരിക്കേറ്റതെന്ന് നജ്റാൻ സിവിൽ ഡിഫൻസ് വക്താവ് കാപ്റ്റൻ അബ്ദുല്ല സഇൗദ് അൽ ഫറാഇൗ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.