സൗദി കിരീടാവകാശിക്ക്​ തായ്‌ലൻഡ്​ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചപ്പോൾ

സൗദി കിരീടാവകാശിക്ക്​ തായ്‌ലൻഡ്​ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്​ തായ്‌ലൻഡിലെ കാസെറ്റ്‌സാർട്ട് സർവകലാശാലയിൽനിന്ന് ഓണററി ഡോക്ടറേറ്റ്. തായ്‌ലൻഡ് സന്ദർശനത്തിനിടെ തലസ്ഥാനമായ ബാങ്കോക്കിൽ കിരീടാവകാശിയുടെ താമസസ്ഥലത്ത്​ കസെറ്റ്‌സാർട്ട് യൂനിവേഴ്‌സിറ്റി റെക്ടർ ഡോ. ക്രിസന്നപോങ് കിരാത്തികര എത്തിയാണ്​ സുസ്ഥിര വികസനത്തിനായുള്ള ഭൂവിജ്ഞാന മേഖലയിലെ സംഭാവനകൾ പരിഗണിച്ച് ഒാണററി ഡോക്​ടറേറ്റ്​ സമ്മാനിച്ചത്.

പരിസ്ഥിതി മേഖലയിലെ ഫലപ്രദമായ പരിഹാരങ്ങൾക്കും സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പിന്തുണയ്ക്കും സൗദിയുടെ സംരംഭങ്ങൾക്കും ഫലപ്രദമായ പരിഹാരങ്ങൾക്കും കിരീടാവകാശിക്ക്​ യൂനിവേഴ്സിറ്റി റെക്​ടർ നന്ദിയും അഭിനന്ദനവും അറിയിച്ചു. പരിസ്ഥിതി, കാലാവസ്ഥ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സുസ്ഥിരവികസന ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് സൗദിയുടെ പിന്തുണയുണ്ടാകുമെന്ന്​ കിരീടാവകാശി പറഞ്ഞു.


സൗദി ഊർജ മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൽമാൻ, സഹമന്ത്രിയും മന്ത്രിസഭാംഗവുമായ അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, ആഭ്യന്തര മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സഉൗദ് ബിൻ നായിഫ്, നാഷനൽ ഗാർഡ്​ മന്ത്രി അമീർ അബ്​ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സ്​റ്റേറ്റ്​ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസൈദ് ബിൻ മുഹമ്മദ് അൽഐബാൻ, തായ്‌ലൻഡിലെ സൗദി അംബാസഡർ അബ്​ദുറഹ്​മാൻ ബിൻ അബ്​ദുൽ അസീസ് അൽ സുഹൈബാനി എന്നിവർ സ്വീകരണ ചടങ്ങിൽ പ​െങ്കടുത്തു.

Tags:    
News Summary - Honorary Doctorate of Thailand University to Saudi Crown Prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.