സ്വദേശികള്‍ക്ക്​ 3,000 വീടുകള്‍ കൂടി നിര്‍മിക്കാന്‍ പദ്ധതി

റിയാദ്: സൗദിയില്‍ സ്വദേശികള്‍ക്കായി 3,000 വീടുകള്‍ കൂടി നിര്‍മിക്കാന്‍ പദ്ധതിയിട്ടതായി ഭവന മന്ത്രാലയം അറിയിച്ചു. വാടകക്കെട്ടിടങ്ങളില്‍ നിന്നും മാറി സ്വദേശികള്‍ക്ക് സ്വന്തം വീട് നിര്‍മിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതോടെ റിയല്‍ എസ്​റ്റേറ്റ് മേഖലയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍‌ പരിഹരിക്കാനും സാധിക്കുമെന്നാണ് മന്ത്രാലയം കരുതുന്നത്. രാജ്യത്തൊട്ടാകെ സ്വദേശികളില്‍ ഭൂരിഭാഗവും വാടക കെട്ടിടങ്ങളിലാണ് കഴിയുന്നത്​. 57 ശതമാനം സ്വദേശികളും സ്വന്തം വീടില്ലാത്തവരാണ് എന്നാണ് കണക്കുകൾ.

ഇതില്‍ നിന്നും മാറി സ്വന്തമായി പാര്‍പ്പിടമൊരുക്കുന്ന പദ്ധതി വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം മുന്നോട്ടുപോകു​ന്നത്. നേരത്തെ പ്രധാന പ്രവിശ്യകളില്‍ മൂന്ന് ലക്ഷം വീടുകള്‍ നിര്‍മിക്കാന്‍ വിവിധ കമ്പനികൾക്ക്​ അനുമതി നല്‍കിയിരുന്നു. ഇതിന് പുറമെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച പാര്‍പ്പിട പദ്ധതി. ഇത്​ പ്രകാരം ബുറൈദ, ഹാഇല്‍, ഉനൈസ എന്നിവിടങ്ങളിലായി 3,000ത്തിലേറെ വീടുകളുണ്ടാകും. സൗദികള്‍ക്ക് സ്വന്തമായി പാര്‍പ്പിട പദ്ധതി പ്രഖ്യാപിച്ച് വീടുകള്‍ കൈമാറിയതോടെ റിയല്‍ എസ്​റ്റേറ്റ് മേഖലയില്‍ ഇതി​​െൻറ പ്രതിഫലം പ്രകടമായിരുന്നു. പലയിടത്തും കെട്ടിട വാടക കുറഞ്ഞു. വിദേശികളുടെ കൊഴിഞ്ഞുപോക്കും ഇതിന് കാരണമായി. ഇത് പരിഹരിക്കാന്‍ കെട്ടിടങ്ങളുടെ കാലപ്പഴക്കവും ഗുണമേന്മയും അനുസരിച്ച് തരംതിരിക്കുന്നുണ്ട് ഭവനമന്ത്രാലയം.

Tags:    
News Summary - home-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.