യാംബു എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി സൂപ്പർ കപ്പ് സീസൺ 2 ഫിക്സർ പ്രകാശന പരിപാടിയിൽ അജ്മൽ മണ്ണാർക്കാട് സംസാരിക്കുന്നു
യാംബു: യാംബു എച്ച്.എം.ആർ എവർഗ്രീൻ ഫുട്ബാൾ ക്ലബ് റാസ് അംബീഷൻ സൂപ്പർ കപ്പ് 2025 സീസൺ രണ്ട് എന്ന പേരിൽ നടക്കുന്ന ഫുട്ബാൾ ടൂർണമെന്റിന്റെ ഫിക്സർ പ്രകാശനം നടന്നു. ഒക്ടോബർ 16,17 തീയതികളിൽ രാത്രി യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബാൾ മാമാങ്കത്തിൽ 11 ടീമുകൾ മാറ്റുരക്കും.
അൽ മനാർ ഇന്റർനാഷനൽ സ്കൂൾ ബോയ്സ് സെക്ഷനിൽ നടന്ന ഫിക്സർ പ്രകാശന ചടങ്ങിൽ യാംബുവിലെ വിവിധ ഫുട്ബാൾ ക്ലബ്ബുകളുടെ സാരഥികളും വിവിധ സാംസ്കാരിക, കായിക സംഘടന പ്രതിനിധികളും മീഡിയ പ്രവർത്തകരും എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി അംഗങ്ങളും പങ്കെടുത്തു. യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (വൈ.ഐ.എഫ്.എ) ചെയർമാൻ അബ്ദുൽ ഹമീദ് അറാട്കോ പരിപാടി ഉദ്ഘാടനം ചെയ്തു. വൈ.ഐ.എഫ്.എ പ്രസിഡന്റ് ഷബീർ ഹസ്സൻ, ജനറൽ സെക്രട്ടറി ഇബ്രാഹീം പുലത്ത്, ട്രഷറർ യാസിർ കൊന്നോല, നിയാസ് യൂസുഫ് (മീഡിയവൺ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), ഫുട്ബാൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹമീദ് കാസർകോട് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി പ്രസിഡന്റ് അജ്മൽ മണ്ണാർക്കാട് അധ്യക്ഷതവഹിച്ചു. യാംബുവിലെ വിവിധ ക്ലബ് പ്രതിനിധികൾ ഫിക്സർ പ്രകാശനം നിർവഹിച്ചു. സാബിത്ത് കോഴിക്കോട്, ലല്ലു സുഹൈൽ മമ്പാട്, ശമീർ കോഴിക്കോട്, സാദ് മണ്ണാർക്കോട്, അസീസ് മണ്ണാർക്കാട്, നൗഷാദ് മഞ്ചേരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.