കുറ്റവാളികളെ പിടികൂടാൻ ഹൈടെക്​ കാർ

ജിദ്ദ: കുറ്റവാളികളെ പിടികൂടാൻ സൗദി സുരക്ഷാസേനക്ക്​ ഇനി ഹൈടെക്​ കാറുകളും. ദമ്മാമിലെ അബ്​ദുറഹ്​മാൻ ബിൻ ഫൈസൽ യൂനിവേഴ്​സിറ്റിയിൽ നടന്ന വാഹന പ്രദർശനത്തിലാണ്​ ഇൗ കാർ അവതരിപ്പിക്കപ്പെട്ടത്​. ഏറ്റവും നൂതനമായ സാ​േങ്കതിക സംവിധാനങ്ങളാണ്​ കാറിലുള്ളത്​. വ്യക്​തികളുടെ മുഖം തിരിച്ചറിഞ്ഞ്​ പൊലീസ്​ ഡാറ്റാബേസിൽ നിന്ന്​ ആളെ മനസിലാക്കാൻ സാധിക്കുന്ന കാമറ സംവിധാനമാണ്​ പ്രധാന പ്രത്യേകത. രാ​ത്രിയിലും പകലിലും ഒര​ുപോലെ നിരീക്ഷണം നടത്താനാകുന്ന ഇൻഫ്രാറെഡ്​ കാമറകൾ, വാഹനങ്ങളുടെ അമിത വേഗത കണ്ടെത്താനുള്ള റഡാർ സംവിധാനങ്ങൾ എന്നിവയും ഇതിലുണ്ട്​. 360 ഡിഗ്രിയിൽ പ്രവർത്തിക്കുന്ന പ്രത്യേകതരം കാമറകളിൽ പതിയുന്ന കാര്യങ്ങൾ തത്സമയം സുരക്ഷാസേനയുടെ ഒാപറേഷൻസ്​ റൂമിൽ എത്തിക്കാനും കഴിയും.
 

Tags:    
News Summary - high tech car-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.