സുലൈമാെൻറ കുടുംബസഹായം സി.പി.എം മലപ്പുറം ജില്ല കമ്മിറ്റി അംഗം കെ. ശിവദാസൻ കൈമാറുന്നു
കേളി കുടുംബ സഹായം കൈമാറി
റിയാദ്: കേളി കലാസാംസ്കാരിക വേദി അതിഖ യൂനിറ്റ് അംഗമായിരിക്കെ മരിച്ച സുലൈമാെൻറ കുടുംബത്തിന് സഹായം കൈമാറി. മേയ് മാസത്തിൽ റിയാദിൽ വെച്ചാണ് സുലൈമാൻ മരിച്ചത്. മലപ്പുറം ബീരാഞ്ചിറ സ്വദേശിയാണ്. കേളി അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന കുടുംബസഹായ പദ്ധതിയിൽനിന്നാണ് മരിക്കുന്ന അംഗങ്ങളുടെ കുടുംബത്തെ സഹായിക്കുന്നത്. സി.പി.എം തുപ്രൻകോട് ലോക്കൽ സെക്രട്ടറി സി. ഹരിദാസൻ, ആലത്തൂർ ലോക്കൽ സെക്രട്ടറി കെ. മുഹമ്മദ്, ആലത്തൂർ ലോക്കൽ കമ്മിറ്റി അംഗം അബ്ദുൽ റസാഖ്, വാർഡ് മെംബർ ഷംസുദ്ദീൻ, തിരുനാവായ ബ്രാഞ്ച് സെക്രട്ടറി സഹദേവൻ, ബീരാഞ്ചിറ ബ്രാഞ്ച് സെക്രട്ടറി നാസർ എന്നിവരുടെ സാന്നിധ്യത്തിൽ സി.പി.എം മലപ്പുറം ജില്ല കമ്മിറ്റി അംഗം കെ. ശിവദാസനാണ് സഹായം കൈമാറിയത്. സുലൈമാെൻറ പിതൃസഹോദരൻ ഷംസുകുട്ടി സഹായം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.