ജുബൈൽ: വെൻറിലേറ്ററിെൻറ സഹായത്താൽ ജീവൻ നിലനിർത്തുന്ന പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തുടർ ചികിത്സക്ക് നാട്ടിലേക്കു കൊണ്ടുപോകാൻ പിതാവ് വഴിതേടുന്നു. ഇൻഷുറൻസ് പരിധി കഴിഞ്ഞതിനെ തുടർന്ന് നാട്ടിലേക്ക് കൊണ്ടുപോവുകയോ സ്വന്തം ചിലവിൽ ചികിത്സ തുടരുകയോ ചെയ്യണമെന്ന ആശുപത്രി അധികൃതരുടെ ആവശ്യത്തെ തുടർന്നാണ് യു.പി സ്വദേശി റിയാസ് അഹമ്മദ് തെൻറ മൂന്നാമത്തെ മകൾ സഹ്‌റ ഖാെൻറ ജീവൻ രക്ഷിക്കുന്നതിന് സുമനസ്സുകളുടെ സഹായം തേടുന്നത്. അഞ്ചുമാസം മുമ്പ് ന്യുമോണിയ ബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സഹ്‌റക്ക് പിന്നീട് വീട്ടിലേക്ക് മടങ്ങിപോകാനായില്ല. വെൻറിലേറ്ററിെൻറ സഹയാത്താൽ ജീവൻ നിലനിർത്തിപോരുന്ന സഹ്റയുടെ ഇൻഷുറൻസ് പരിരക്ഷ പരിധി കഴിഞ്ഞു. അഞ്ചുമാസത്തെ ചികിത്സക്കായി അഞ്ചുലക്ഷത്തോളം റിയാൽ ഇഷുറൻസ് കമ്പനി നൽകിയിട്ടുണ്ട് . ഇനി തുടരണമെങ്കിൽ സ്വന്തം ചിലവിൽ വേണമെന്ന് കമ്പനി അറിയിച്ചതോടെ നാട്ടിൽ കൊണ്ടുപോകുകയല്ലാതെ വേറെ നിവൃത്തിയില്ല.
വെൻറിലേറ്റർ സംവിധാനത്തിൽ ശിശുരോഗ വിദഗ്ധെൻറ സാന്നിധ്യത്തിൽ മാത്രമേ കൊണ്ടുപോകാൻ കഴിയുകയുള്ളു. വെൻറിലേറ്ററിനും ഡോക്ടർക്കുമായി 45,500 റിയാൽ കെട്ടിവെക്കണമെന്നാണ് ആശുപത്രി അധികൃതർ നിർദേശിച്ചിരിക്കുന്നത്. റിയാസിെൻറ നിസ്സഹായത മനസിലാക്കി അത് 32 ,000 ആക്കി കുറച്ചു നൽകി. ഇതിനിടെ ഡൽഹിയിലെ ഒരു പ്രമുഖ ആശുപത്രി കുട്ടിയെ ചികിത്സക്കായി സ്വീകരിക്കാൻ തയ്യാറാണെന്ന് റിയാസിനെ അറിയിച്ചിട്ടുണ്ട്.
എന്നാൽ കുട്ടിയെ കൊണ്ടുപോകുന്നതിനും കുടുംബത്തെ കൂടെ അയക്കുന്നതിനും ഡൽഹി ആശുപത്രിയിലെ തുടർചികിത്സക്കുമായി വലിയൊരു തുക വേണ്ടിവരും. ജുബൈലിൽ ഒരു കമ്പനിയിൽ പരിഭാഷകനായി ജോലി നോക്കുന്ന റിയാസിെൻറ മുന്നിൽ വേറെ വഴികളില്ല. കൂടുതൽ വിവരങ്ങൾക്ക് റിയാസിനെ ബന്ധപെടാം: 0531570636.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.