ഹറം നിരീക്ഷണത്തിന്​ ഹെലികോപ്​റ്ററുകൾ

മക്ക: റമദാനിൽ ഹറം പരിസരങ്ങളും ഹറമിലേക്കെത്തുന്ന റോഡുകളും നിരീക്ഷിക്കാൻ സുരക്ഷ വിമാനങ്ങൾ സജ്ജമായതായി സുരക്ഷ സേന മേധാവി ജനറൽ ഹസൻ ബിൻ സാഇദ്​ ആൽ ബസാം പറഞ്ഞു. സുരക്ഷ, ആരോഗ്യം, സേവന വിഭാഗങ്ങളുമായി സഹകരിച്ച്​ തീർഥാടകർക്ക്​ വേണ്ട സേവനങ്ങൾ നൽകാനാണ്​ വിമാനങ്ങൾ ഒരുക്കിയിരിക്കുന്നത്​. ഹറമും പരിസര റോഡുകളും ദിവസവും നിരീക്ഷിക്കും.

പുണ്യ സ്​ഥലങ്ങളിലേയും മക്കയിലേയും ഹെലിപാഡുകൾ ഇതിനായി ഉപയോഗപ്പെടുത്തും. സുരക്ഷാനിരീക്ഷണത്തിനു പുറമെ ട്രാഫിക്ക് നിരീക്ഷണം, ആംബുലൻസ്​, മെഡിക്കൽ സേവനം, രക്ഷാപ്രവർത്തനം തുടങ്ങിയവക്കും വിമാനങ്ങൾ ഉപ​യോഗിക്കും. അത്യാധുനിക സംവിധാനങ്ങളോട്​ കൂടിയതാണ്​ ഒരോ വിമാനങ്ങളും.​ ബന്ധപ്പെട്ട വകുപ്പുകൾക്ക്​ വേഗത്തിൽ റിപ്പോർട്ടുകളും പടങ്ങളും അയക്കാനുള്ള സൗകര്യം വിമാനത്തിലുണ്ടെന്നും ക്യാപ്​റ്റൻ പറഞ്ഞു.

Tags:    
News Summary - helicopter-haram-safty-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.