കമാലുദ്ദീൻ
അൻസാരി
ബിഷ: ഹൃദയാഘാതത്തെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശി ബിഷക്കടുത്ത് ജുനൂബ് മദീനയിൽ മരിച്ചു. രാംപൂർ മഹാരാജ് ഗങ്ങ് സ്വദേശി കമാലുദ്ദീൻ അൻസാരി (45) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് ഉറക്കത്തിൽ മരിക്കുകയായിരുന്നു. ഹൗസ് ഡ്രൈവാറയ ഇദ്ദേഹം രാവിലെ കുട്ടികളെ സ്കൂളിൽ വിട്ടു തിരിച്ചു റൂമിലെത്തി കിടന്ന് ഉറങ്ങിയതായിരുന്നു. പിന്നീട് വിളിച്ചിട്ടു കിട്ടാതെയും റൂം തുറക്കാതെയുമിരുന്നപ്പോൾ സ്പോൺസർ പൊലീസിനെ വിളിക്കുകയും ഫയർ ഫോഴ്സ് എത്തി വാതിൽ പൊളിച്ചു അകത്ത് കയറിയപ്പോൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്.
ഉടനെ മൃതദേഹം ബിഷ കിങ് അബ്ദുല്ല ആശുപത്രിയിലേക്ക് മാറ്റി. നാട്ടിൽ കുടുംബത്തിൽ മാതാവും ഭാര്യയും ഒരു മകനും ഉണ്ട്. നിയമനടപടി പൂർത്തിയാക്കി മൃതദേഹം ബിഷയിൽ ഖബറടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബിഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ കോൺസുലേറ്റ് വെൽഫെയർ അംഗവുമായ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.