ഹൃദയാഘാതം; ഖുന്‍ഫുദയിൽ കോഴിക്കോട് സ്വദേശി മരിച്ചു

ഖുന്‍ഫുദ: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഖുന്‍ഫുദയിൽ മരിച്ചു. കൊടുവള്ളിക്കടുത്ത് കിഴക്കോത്തുചാലിൽ വീട്ടിൽ ഖാദറിന്റെ മകൻ അഷ്‌റഫ് (43) ആണ് മരിച്ചത്.

സെയിൽസ് വാഹനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. അഷ്‌റഫ് രാവിലെ എഴുന്നേൽക്കാത്തത് കണ്ടപ്പോഴാണ് മരിച്ച വിവരം മറ്റുള്ളവർ അറിയുന്നത്. 17 വർഷത്തോളമായി ഗൾഫിൽ ജോലി ചെയ്തുവരുന്ന അഷ്‌റഫ് രണ്ടുമാസം മുമ്പാണ് അവധിക്ക് നാട്ടിൽപോയത്.

മാതാവ്: ഫാത്തിമ. ഭാര്യ: ജംഷീന. മൂന്നു മക്കളുണ്ട്. മയ്യിത്ത് ഖുന്‍ഫുദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാന്തര രേഖകൾ ശരിയാക്കുന്നതിനായി ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഫൈസൽ തമ്പാറ, പ്രവർത്തകരായ നിഹാദ്‌ കിഴക്കോത്ത്, കുഞ്ഞായിൻകുട്ടി ചാലിൽ, റഷീദ് കൊയിലാണ്ടി, സിദ്ദീഖ് കാരാടി എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - heart attack; Kozhikode native died in Khunfuda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.