Posted On
date_range Updated On
date_range ഹൃദായാഘാതം; വയനാട് സ്വദേശി അബ്ഹയിൽ നിര്യാതനായി
അബ്ഹ: വയനാട് മേപ്പാടി സ്വദേശി സൗദിയിലെ അബ്ഹയിൽ നിര്യാതനായി. ഖമീസ് മുശൈത്ത് സഫയർ ഹോട്ടലിന് സമീപം അസ്ഫാർ ട്രാവൽസിൽ ജോലി ചെയ്തിരുന്ന മേപ്പാടി വടുവഞ്ചാൽ സ്വദേശി കല്ല് വെട്ട് കുഴിയിൽ അബൂബക്കറിന്റെ മകൻ നൗഫൽ (39) ആണ് ഹൃദായാഘാതം മൂലം മരിച്ചത്.
നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഖമീസ് മുശൈത്ത് അഹ്ലി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ശുക്രത്തും മക്കളായ ഹൻസൽ റബ്ബാൻ, ഇസ മഹ്റ എന്നിവരും ഖമീസ് മുശൈത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.