Posted On
date_range Updated On
date_range ഹൃദയാഘാതം; കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കൊണ്ടോട്ടി തുറക്കൽ സ്വദേശി ജിദ്ദയിൽ മരിച്ചു. റുവൈസിൽ താമസക്കാരനായ അരിക്കുംപുറത്ത് മുഹമ്മദ് മുസ്ത്ഥഫ (54) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. പിതാവ്: സൈതാലി, മാതാവ്: ആയിഷ, ഭാര്യ: ഫാത്തിമ പുൽപ്പറമ്പൻ, മക്കൾ: ഷബീർ, ജാസിർ, ഷാഹിന, മരുമക്കൾ: അഷ്റഫ് അരീക്കോട്, സൗഖിയ ബാനു അരിമ്പ്ര, സഹോദരങ്ങൾ: ലത്തീഫ്, സഫിയ. മരണാനന്തര സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് അംഗങ്ങൾ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.