കമ്യൂണിറ്റി പ്രീമിയം പ്ലസ് ആരോഗ്യ പ്രിവിലേജ് കാർഡ് അബീർ മെഡിക്കൽ ഗ്രൂപ് വൈസ്
പ്രസിഡൻറ് ഡോ. അഹ്മദ് അലുങ്ങൽ, ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടിക്ക് നൽകി പ്രകാശനം ചെയ്യുന്നു
xജിദ്ദ: ജിദ്ദ കേരള പൗരാവലി അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഏർപ്പെടുത്തിയ കമ്യൂണിറ്റി പ്രീമിയം പ്ലസ് ആരോഗ്യ പ്രിവിലേജ് കാർഡ് വിതരണം ആരംഭിച്ചു. കേരളത്തിൽനിന്നുള്ള 14 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിൽ അബീർ മെഡിക്കൽ ഗ്രൂപ് വൈസ് പ്രസിഡൻറ് ഡോ. അഹ്മദ് അലുങ്ങൽ ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടിക്ക് നൽകി പ്രിവിലേജ് കാർഡിന്റെ പ്രകാശനം നിർവഹിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രിവിലേജ് കസ്റ്റമർ കെയർ നമ്പർ, പേഷ്യൻറ് അസിസ്റ്റൻസ്, കൺസൾട്ടേഷൻ, വിവിധ പരിശോധനകൾ, ഫാർമസി എന്നിവയിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ കമ്യൂണിറ്റി പ്രീമിയം പ്ലസ് ആരോഗ്യ പ്രിവിലേജ് കാർഡിന്റെ പ്രത്യേകതയാണെന്ന് ജിദ്ദ കേരള പൗരാവലി പറഞ്ഞു. ജിദ്ദ കേരള പൗരാവലിയുടെ വെൽഫയർ വിങ്ങുമായി ബന്ധപ്പെട്ട് സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നവർക്ക് കമ്യൂണിറ്റി പ്രീമിയം പ്ലസ് ആരോഗ്യ പ്രിവിലേജ് കാർഡ് സ്വന്തമാക്കാനാകും.
പൗരാവലി വെൽഫയർ വിങ് കൺവീനർ അലി തേക്കുതോട്, അംഗങ്ങളായ ഹിഫ്സുറഹ്മാൻ, സി.എച്ച്. ബഷീർ, അസീസ് പട്ടാമ്പി, അഹ്മദ് ഷാനി, മസൂദ് ബാലരാമപുരം, ഫാസിൽ തൊടുപുഴ, ജലീൽ കണ്ണമംഗലം, വീരാൻകുട്ടി കോയിസ്സൻ എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യ സെമിനാറുകളും പ്രിവിലേജ് കാർഡന്റെ വിതരണവും ഉണ്ടായിരിക്കുക. ചടങ്ങിൽ ആസ്ത്മ, അലർജി എന്നീ വിഷയങ്ങളിൽ നടന്ന സെമിനാറിന് പ്രമുഖ പൾമനോളജിസ്റ്റ് ഡോ. മുഹമ്മദ് അസ്ലം നേതൃത്വം നൽകി. പ്രവാസികൾക്കിടയിലെ അലർജി, അശ്രദ്ധ കാരണം മാരക രോഗങ്ങളിലേക്ക് നയിക്കുന്നതായി സെമിനാർ വിലയിരുത്തി. സൗഹൃദ രോഗപരിചരണ പ്രവർത്തനങ്ങളും ആരോഗ്യ വിദ്യാഭ്യാസവും ആതുരസേവന സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജിദ്ദയിലെ പ്രവാസികളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ജിദ്ദ കേരള പൗരാവലി ഇത്തരം ആരോഗ്യ സെമിനാറുകൾ സംഘടിപ്പിക്കുന്നത്. അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ വിവിധ ഡിപ്പാർട്മെന്റുകളെ പ്രതിനിധീകരിച്ച് അബ്ദുൽ ജലീൽ അലുങ്ങൽ, അബ്ദുൽ സലാം, നസ്രിയ, തസ്ലിം, ജോമോൾ ജോൺ, നിസാം, സമീർ, ഷഫീഖ്, ഹനീഫ, കുഞ്ഞാലി, ജാൻ എന്നിവർ സന്നിഹിതരായിരുന്നു.
സലാഹ് കാരാടൻ, നവാസ് തങ്ങൾ, നസീർ വാവാക്കുഞ്ഞ്, അബ്ദുൽ ഖാദർ ആലുവ, നാസർ ചാവക്കാട്, ഷമീർ നദ്വി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ബാദുഷ മഞ്ചേരി, മിർസ ഷരീഫ്, സോഫിയ സുനിൽ, മുഹമ്മദ് റാഫി ആലുവ, മുംതാസ് അബ്ദുറഹ്മാൻ, അഫ്ര സബിൻ റാഫി എന്നിവർ ഗാനങ്ങൾ ആലപിച്ചു. റാഫി ബീമാപ്പള്ളി അവതാരകനായിരുന്നു. ചടങ്ങിനെത്തിയവർക്ക് കമ്യൂണിറ്റി പ്രീമിയം പ്ലസ് ആരോഗ്യ പ്രിവിലേജ് കാർഡുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.