‘പ്രവാസികളും മാനസിക ആരോഗ്യവും’ ബോധവത്കരണ പരിപാടി നയിച്ച റുഷ്നക്ക് റഊഫ് ചാവക്കാട് ഉപഹാരം കൈമാറുന്നു
ജുബൈൽ: പ്രവാസി സമൂഹം അനുഭവിക്കുന്ന ഒറ്റപ്പെടലുകളെയും സമ്മർദങ്ങളെയും അതിജീവിക്കാൻ നല്ല സൗഹൃദങ്ങൾക്കാകുമെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റിയംഗവും സൗദി മലയാളി സമാജം സെക്രട്ടറിയുമായ റഊഫ് ചാവക്കാട് പറഞ്ഞു.
പ്രവാസി വെൽഫെയർ ജുബൈൽ സംഘടിപ്പിച്ച ‘പ്രവാസികളും മാനസിക ആരോഗ്യവും’ എന്ന ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക ജീവി എന്ന നിലയിൽ മനസ്സുകൾ പങ്കുവെക്കാനും പരസ്പരം ചേർത്തുപിടിക്കാനുമുള്ള ത്വര മനുഷ്യന്റെ സഹജവാസനയാണ്. റുഷ്ന നയിച്ച പരിപാടിയിൽ സമൂഹത്തിന്റെ വിവിധ തുറയിൽ പെട്ട ആളുകൾ പങ്കെടുത്തു.
മനസ്സിനെയും ശരീരത്തെയും ആരോഗ്യത്തോടെ നിലനിർത്താൻ പ്രവാസിസമൂഹം ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവർ വിശദീകരിച്ചു. മെഡിറ്റേഷൻ ഉൾപ്പെടെയുള്ള തെറപ്പി സെഷനും സദസ്സിന് നവ്യാനുഭവമായി.
പ്രവാസി വെൽഫെയർ ജുബൈൽ പ്രസിഡൻറ് ശിഹാബ് മങ്ങാടൻ അധ്യക്ഷത വഹിച്ചു.
നൂഹ് പാപ്പിനിശ്ശേരി, സനൽ, ഡോ. സാബു, ബൈജു അഞ്ചൽ, തോമസ് മാത്യു മാമൂടൻ, അഷ്റഫ് മൂവാറ്റുപുഴ, കരീം മൗലവി, നിസാമുദ്ദീൻ, സൈഫുദ്ദീൻ പൊറ്റശ്ശേരി, സലിം ആലപ്പുഴ, ഡോ. ജൗഷീദ്, സഫയർ മുഹമ്മദ്, സലാഹുദ്ദീൻ ചേന്ദമംഗലൂർ, നാസർ ഓച്ചിറ തുടങ്ങിയവർ പങ്കെടുത്തു. അബ്ദുൽ കരീം ആലുവ മോഡറേറ്റർ ആയിരുന്നു.
മുബാറക് ഓച്ചിറ, റിയാസ് തിരുവനന്തപുരം, മല്ലൂക് തിരുവനന്തപുരം, കെ.പി. മുനീർ, അൻവർ സാദിഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു. റിജ്വാൻ ചേളന്നൂർ സ്വാഗതവും ജബീർ പെരുമ്പാവൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.