പ്രവാസം മതിയാക്കി മടങ്ങുന്ന ഹരിലാൽ ബാബു, രാജേഷ് എന്നിവർക്ക് കേളി കല സാംസ്കാരികവേദി റിയാദ് ഉമ്മുൽഹമാം ഏരിയ, നോർത്ത് യൂനിറ്റ് നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: പ്രവാസം മതിയാക്കി മടങ്ങുന്ന കേളി കല സാംസ്കാരികവേദി റിയാദ് ഉമ്മുൽഹമാം ഏരിയ രക്ഷാധികാരി സമിതി അംഗവും, ഉമ്മുൽഹമാം നോർത്ത് യൂനിറ്റ് പ്രസിഡന്റുമായ ഹരിലാൽ ബാബുവിനും, ഉമ്മുൽഹമാം നോർത്ത് യൂനിറ്റ് അംഗം രാജേഷിനും ഏരിയ, യൂനിറ്റ് നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. റിയാദിലെ ബിൻ ലാദൻ കമ്പനിയിൽ കഴിഞ്ഞ 13 വർഷക്കാലമായി സേവനമനുഷ്ഠിക്കുകയായിരുന്നു ഇരുവരും. നാട്ടിൽ തൃശൂർ ജില്ല കൊടകര സ്വദേശികളാണ്. യാത്രയയപ്പ് യോഗത്തിൽ ഏരിയ പ്രസിഡന്റ് ബിജു ഗോപി അധ്യക്ഷതവഹിച്ചു.
കേളി ഉമ്മുല്‍ ഹമാം ഏരിയ രക്ഷാധികാരി സമിതി അംഗം ചന്ദ്രചൂഢന്, ഏരിയ ട്രഷറര്‍ പി. സുരേഷ്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുൽകലാം, വിപീഷ് രാജൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, അബ്ദുസലാം, ഏരിയയിലേയും യൂനിറ്റിലേയും സഹപ്രവര്‍ത്തകര്‍ എന്നിവർ ആശംസകള്‍ നേർന്ന് സംസാരിച്ചു. ഏരിയക്ക് വേണ്ടി സെക്രട്ടറി നൗഫല്‍ സിദ്ദിഖും ഉമ്മുല്‍ ഹമാം നോർത്ത് യൂനിറ്റിന് വേണ്ടി ആക്ടിങ് സെക്രട്ടറി പാർഥനും, ട്രഷറർ എൻ.കെ ജയനും ഉപഹാരങ്ങള്‍ കൈമാറി. യാത്രയയപ്പ് ചടങ്ങിന് ഏരിയ സെക്രട്ടറി സ്വാഗതവും യാത്ര പോകുന്ന ഹരിലാൽ ബാബുവും രാജേഷും നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.