അൽ അഹ്സ ഒ.ഐ.സി.സി സംഘടിപ്പിച്ച ഹമീദ് പൊന്നാനി അനുസ്മരണം


ഹമീദ് പൊന്നാനി അനുസ്മരണവും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു

അൽ അഹ്സ: മൂന്നര പതിറ്റാണ്ടത്തെ പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ ശാഹുൽ ഹമീദ് പൊന്നാനിയുടെ നിര്യാണത്തിൽ അൽ അഹ്സ ഒ.ഐ.സി.സി അനുസ്മരണവും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു.

നീണ്ട 34 വർഷത്തെ പ്രവാസം മതിയാക്കി ഒരു വർഷം മുൻപാണ് ഹമീദ് പൊന്നാനി നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലെത്തി ഏതാനും മാസങ്ങൾക്കകം കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ഡയാലിസിസും മറ്റു ചികിത്സകളും തേടിയെങ്കിലും ഇരു കിഡ്നികളും തകരാറിലായി അത്യാസന്ന നിലയിലാവുകയും ആഗസ്റ്റ് എട്ടിന് മരണപ്പെടുകയുമായിരുന്നു.

അൽ അഹ്സയിലെ ഷുഖൈഖിൽ വെച്ച് നടന്ന പ്രാർഥനാ ചടങ്ങുകൾക്ക് ഉസ്താദ് ഫാറൂഖ് സഅദി നേതൃത്വം നൽകി. ഒ.ഐ.സി.സി അൽ അഹ്സ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന അനുസ്മരണ യോഗത്തിൽ പ്രസിഡൻറ് ഫൈസൽ വാച്ചാക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് അർശദ് ദേശമംഗലം യോഗം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻറുമാരായ റഫീഖ് വയനാട്, നവാസ് കൊല്ലം, ജനറൽ സെക്രട്ടറി റഷീദ് വരവൂർ, ട്രഷറർ ഷിജൊമോൻ വർഗീസ്, നവോദയ ഷുഖൈഖ് യൂനിറ്റ് പ്രസിഡൻറ് കൃഷ്ണൻ, നവയുഗം ജനറൽ സെക്രട്ടറി അബൂബക്കർ, അനിരുദ്ധൻ കായംകുളം, ഷാനി ഓമശ്ശേരി, ലിജു വർഗീസ്, മൊയ്തു അടാടിയിൽ, ഹഫ്സൽ മേലേതിൽ, നൗഷാദ് താനൂർ, ഷിബു മുസ്തഫ, വി.പി. സബാസ്റ്റ്യൻ, അനീഷ് സനാഇയ്യ, റിജോ ഉലഹന്നാൻ, ജിബിൻ മാത്യു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നിസാം വടക്കേകോണം സ്വാഗതവും അനിൽകുമാർ ഷുഖൈഖ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Hamid Ponnani memorial service and prayer meeting organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.