അബൂദബി: അബൂദബി കിരീടാവകാശിയുടെ കാര്യാലയ മേധാവി ശൈഖ് ഹാമിദ് ബിൻ സായിദ് ആൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പരസ്പര സഹകരണം ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും ഇരുവരും ചർച്ച ചെയ്തു.
ശൈഖ് ഹാമിദിനെ സ്വാഗതം ചെയ്ത മോദി അദ്ദേഹത്തിെൻറ ന്യൂഡൽഹി സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധവും സൗഹൃദവും ശക്തമാക്കാൻ ഉപകരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. നിർദോഷ-സുസ്ഥിര ഉൗർജ പദ്ധതികൾക്ക് യു.എ.ഇ നൽകുന്ന പിന്തുണയെ മോദി പ്രശംസിച്ചു. ന്യൂഡൽഹിയിൽ നടക്കുന്ന സൗരോർജ സഖ്യ പരിപാടിയിൽ പെങ്കടുക്കാനാണ് ശൈഖ് ഹാമിദ് ബിൻ സായിദ് ആൽ നഹ്യാെൻറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ത്യയിലെത്തിയത്.
യു.എ.ഇ കാലാവസ്ഥാ വ്യതിയാന–പരിസ്ഥിതി കാര്യ മന്ത്രി ഡോ. ഥാനി ബിൻ അഹ്മദ് ആൽ സിയൂദി, സഹമന്ത്രി ഡോ. സുൽത്താൻ ബിൻ അഹ്മദ് സുൽത്താൻ ആൽ ജാബിർ, ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ. അഹ്മദ് അബ്ദുൽ റഹ്മാൻ ആൽ ബന്ന തുടങ്ങിയവരും ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.