ജിദ്ദ: ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ പ്രതിനിധിസംഘം ജിദ്ദയിലത്തെി. ഹജ്ജ് കാര്യവകുപ്പിന്‍െറ ചുമതലയുള്ള മന്ത്രി മുഹമ്മദ് ബന്ദതനുമായി ഡോ. ഹാമിദ് മുഹമ്മദിന്‍െറ നേതൃത്വത്തിലുള്ള ഇറാന്‍ പ്രതിനിധി സംഘം ചര്‍ച്ച നടത്തി. തീര്‍ഥാടകരുടെ താമസം മറ്റ് സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി സൗദി ഹജ്ജ് മന്ത്രാലയം ചര്‍ച്ച നടത്തുന്നതിന്‍െറ ഭാഗമാണിതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം കഴിഞ്ഞ വര്‍ഷത്തെ ഹജ്ജില്‍ ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് പങ്കെടുക്കാനായിരുന്നില്ല. സൗദി അറേബ്യയുമായി ഹജ്ജ് കരാറില്‍ ഒപ്പുവെക്കുന്നതിന് ഇറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചത്. പൊതുവായ വ്യവസ്ഥകളില്‍ നിന്ന് ഭിന്നമായി ഇറാന്‍ തീര്‍ഥാടകര്‍ക്ക് പ്രത്യേകമായ സൗകര്യങ്ങള്‍ ലഭിക്കണണമെന്ന് ശാഠ്യം പിടിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ തവണ ഇരുരാഷ്ട്രങ്ങള്‍ക്കിടയിലെ ഹജ്ജ് കരാര്‍ ഒപ്പിടാന്‍ കഴിയാതെ പോയത്. പല തവണ സൗദി ചര്‍ച്ചക്ക് വഴിയൊരുക്കിയിരുന്നെങ്കിലും ചര്‍ച്ചകളെല്ലാം ഒടുവില്‍ പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.