ജിദ്ദ: ഈ വർഷത്തെ ഹജ്ജ് വളണ്ടിയർ സേവനം ചെയ്ത അംഗങ്ങൾക്ക് കൊണ്ടോട്ടി മുനിസിപ്പൽ കെ.എ.സി.സി സ്വീകരണം നൽകി. പ്രവാസികളുടെ ഇടയിൽ സമ്പാദ്യശീലം പ്രോൽസാഹിപ്പിക്കുവാൻ ‘ഖിദ്മ’ പദ്ധതിക്കും തുടക്കം കുറിച്ചു. പ്രസിഡൻറ് കെ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് ‘ഖിദ്മ’ പദ്ധതി ഉസ്മാൻ താനിക്കലിനെ ചേർത്ത് ഉദ്ഘാടനം നിർവഹിച്ചു.
ഹജ്ജ് വളണ്ടിയർ മാർക്കുള്ള സർട്ടിഫിക്കറ്റ് മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡൻറ് വി.പി മുസ്തഫ വിതരണം ചെയ്തു. ഉനൈസ്, വി.പി ലത്തീഫ് മുസ്ലിയാരങ്ങാടി, മജീദ് അരിമ്പ്ര, മുസ്തഫ ഫൈസി, കോയ കുമ്മാളി, റഹ്മത്ത് അലി എരഞ്ഞിക്കൽ എന്നിവർ സംസാരിച്ചു.റഷീദലി കോടങ്ങാട് സ്വാഗതവും കെ.കെ ഫൈറൂസ് നന്ദിയും പറഞ്ഞു. ചടങ്ങിൽ കബീർ പാണ്ടിക്കാടൻ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.