മികച്ച പവലിയൻ അവാർഡ് ആഭ്യന്തര മന്ത്രാലയ പ്രതിനിധിക്ക് ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ സമ്മാനിക്കുന്നു
ജിദ്ദ: കഴിഞ്ഞദിവസം സമാപിച്ച ഹജ്ജ് സമ്മേളനത്തിലും പ്രദർശനത്തിലും മികച്ച പവലിയൻ, ആശയവിനിമയം, പങ്കാളിത്തം എന്നിവക്കുള്ള അവാർഡ് ആഭ്യന്തര മന്ത്രാലയം നേടി. ജിദ്ദയിലെ സൂപ്പർഡോമിൽ നടന്ന ഹജ്ജ് സമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രാലയം പവലിയൻ ഒരുക്കിയത്.
അതിഥികൾക്ക് സുരക്ഷിതവും സുഗമവുമായ ഹജ്ജ് അനുഭവം പ്രദാനം ചെയ്യുന്നതിനുള്ള സേവനങ്ങളും ആരോഗ്യം, മാനുഷിക, സുരക്ഷാശ്രമങ്ങളും സംരംഭങ്ങളും പരിചയപ്പെടുത്തുന്നതായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ പവലിയൻ.
കര, കടൽ, വ്യോമ തുറമുഖങ്ങളിലൂടെ എത്തുന്ന തീർഥാടകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളും ഡിജിറ്റൽ സൊല്യൂഷനുകളും ഉപയോഗിച്ച് മെച്ചപ്പെടുത്തിയ സംവിധാനങ്ങളും ‘മക്ക റോഡ്’ സംരംഭവും പവലിയനിൽ പ്രദർശനത്തിന് ഒരുക്കിയിരുന്നു. ഒരോ വർഷവും ഹജ്ജ് സമ്മേളനത്തിലും പ്രദർശനത്തിലും ആഭ്യന്തര മന്ത്രാലയം പവലിയൻ ഒരുക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.