ഹജ്ജ്​ കാഴ്​ചകളിലൊന്ന്​  [ ഫോട്ടോ കടപ്പാട് - ഷഹബാസ് ജിദ്ദ ]

പ​ക​ർ​ച്ച​വ്യാ​ധി ഭീ​തി​യി​ല്ലാ​തെ ഹ​ജ്ജ് സീ​സ​ൺ പൂ​ർ​ണ വി​ജ​യ​ത്തി​ൽ

മ​ക്ക/​ജി​ദ്ദ: ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ബോ​ള, ഹ​ന്ത വൈ​റ​സ് തു​ട​ങ്ങി​യ മാ​ര​ക​രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലും, ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ൺ പ​ക​ർ​ച്ച​വ്യാ​ധി​ക​ളോ മ​റ്റ് പൊ​തു​ജ​നാ​രോ​ഗ്യ ഭീ​ഷ​ണി​ക​ളോ ഇ​ല്ലാ​തെ പൂ​ർ​ണ വി​ജ​യ​മാ​യി സ​മാ​പി​ച്ച​താ​യി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു. തീ​ർ​ഥാ​ട​ക​രു​ടെ ആ​രോ​ഗ്യ​നി​ല സീ​സ​ണി​ലു​ട​നീ​ളം സു​സ്ഥി​ര​വും ആ​ശ്വാ​സ​ക​ര​വു​മാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.

മ​ക്ക ഗ​വ​ർ​ണ​റും ഹ​ജ്ജ്-​ഉം​റ സ്ഥി​രം ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ ഖാ​ലി​ദ് ബി​ൻ ഫൈ​സ​ൽ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്, ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും സു​പ്രീം ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സൗ​ദ് ബി​ൻ നാ​യി​ഫ് എ​ന്നി​വ​ർ​ക്ക് വേ​ണ്ടി മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റും ഹ​ജ്ജ്-​ഉം​റ സ്ഥി​രം ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ഷാ​ൽ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ആ​ണ് ഹ​ജ്ജ് സീ​സ​ണി​െൻറ ഉ​ജ്ജ്വ​ല വി​ജ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

വി​ശു​ദ്ധ ഹ​റ​മൈ​നു​ക​ളു​ടെ സൂ​ക്ഷി​പ്പു​കാ​ര​നാ​യ സ​ൽ​മാ​ൻ രാ​ജാ​വി​െൻറ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​െൻറ​യും നേ​രി​ട്ടു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ, രാ​ജ്യം തീ​ർ​ഥാ​ട​ക​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​ക്ക് ന​ൽ​കി​യ വ​ലി​യ മു​ൻ​ഗ​ണ​ന​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് ഈ ​വി​ജ​യ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി ഫ​ഹ​ദ് അ​ൽ ജ​ലാ​ജി​ൽ പ്ര​സ്താ​വി​ച്ചു. ആ​ഗോ​ള മു​സ്‌​ലിം​ക​ൾ ഒ​ത്തു​കൂ​ടു​ന്ന ഈ ​വേ​ള​യി​ൽ തീ​ർ​ഥാ​ട​ക​രു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ലും ആ​ഗോ​ള പൊ​തു​ജ​നാ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും സൗ​ദി അ​റേ​ബ്യ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ഭ്യ​ന്ത​ര-​അ​ന്ത​ർ​ദേ​ശീ​യ ആ​രോ​ഗ്യ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്നു​ള്ള നി​ര​ന്ത​ര​മാ​യ നി​രീ​ക്ഷ​ണ​വും ദ്രു​ത​ക​ർ​മ​സേ​ന​യു​ടെ സ​ജ്ജീ​ക​ര​ണ​വും കാ​ര​ണം ഒ​രു ഘ​ട്ട​ത്തി​ൽ​പോ​ലും തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പോ​ലും ക​ണ്ടെ​ത്താ​ൻ ഇ​ട​യാ​യി​ല്ല. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ ഹ​ജ്ജ് പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

അ​ത്യാ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ, അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ, സ​മ​ഗ്ര​മാ​യ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഇ​തി​നാ​യി ഒ​രു​ക്കി​യി​രു​ന്ന​ത്. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള പൂ​ർ​ണ​മാ​യ ഏ​കോ​പ​ന​മാ​ണ് തീ​ർ​ഥാ​ട​ക​ർ​ക്ക് മ​ന​സ്സ​മാ​ധാ​ന​ത്തോ​ടെ ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. ഭ​ര​ണ​നേ​തൃ​ത്വം ന​ൽ​കി​യ പി​ന്തു​ണ​യെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സു​പ്രീം ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ ഏ​കോ​പ​ന മി​ക​വി​നെ​യും മ​ന്ത്രാ​ല​യം പ്ര​ശം​സി​ച്ചു. മ​ക്ക ഗ​വ​ർ​ണ​റു​ടെ​യും ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ മ​ക്ക ഹ​ജ്ജ്-​ഉം​റ സ്ഥി​രം ക​മ്മി​റ്റി​യും, മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ സ​ൽ​മാ​ൻ ബി​ൻ സു​ൽ​ത്താ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ മ​ദീ​ന ഹ​ജ്ജ്-​ഉം​റ സ്ഥി​രം ക​മ്മി​റ്റി​യും ന​ട​ത്തി​യ ഫീ​ൽ​ഡ് ത​ല​ത്തി​ലു​ള്ള കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്ന സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ഹാ​യി​ച്ച​ത്.

Tags:    
News Summary - Hajj season completes without pandemic fears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.