റിയാദ്: ഖത്തറില്‍ നിന്ന് ഹാജിമാരെ സല്‍വ അതിർത്തി കവാടം വഴി സൗദിയിലെത്തിക്കാനും തുടര്‍ന്ന് ആഭ്യന്തര വിമാന മാര്‍ഗം പുണ്യനഗരിയിലെത്തിക്കാനും സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചതോടെ സൗദിയിലെ വിവിധ വകുപ്പുകൾ ഖത്തര്‍ തീര്‍ഥാടകര്‍ക്ക് സേവനങ്ങളുമായി രംഗത്തെത്തി. സൗദി പാസ്പോര്‍ട്ട് വിഭാഗം, കസ്റ്റംസ്, സിവില്‍ ഏവിയേഷന്‍ അതോറിറ്റി തുടങ്ങിയ വിഭാഗങ്ങൾ പരമാവധി ലളിതവും കുറ്റമറ്റതുമായ സേവനം നല്‍കാനാണ് പരിശ്രമിക്കുന്നത്. സല്‍വ അതിർത്തി കടന്ന് സൗദിയിലെത്തുന്നവരെ ദമ്മാം, അൽ അഹ്സ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ജിദ്ദയിലെത്തിക്കുന്നത്. ഈ തീര്‍ഥാടകര്‍ സല്‍മാന്‍ രാജാവിെൻറ അതിഥികളായി പരിഗണിക്കപ്പെടും. ഖത്തറില്‍ നിന്ന് പുറപ്പെട്ട് 20 മിനിട്ടിനുള്ളില്‍ തങ്ങള്‍ സൗദി മണ്ണിലെത്തിയെന്നും എമിഗ്രേഷന്‍ നടപടികള്‍ വളരെ ലളിതവും വേഗത്തിലുമായിരുന്നുവെന്നും ആദ്യമായി സൗദിയിലെത്തിയ ഖത്തര്‍ തീര്‍ഥാടകര്‍ പറഞ്ഞു. പ്രാദേശിക അന്താരാഷ്ട്ര മാധ്യമങ്ങള്‍ വൻപ്രാധാന്യത്തോടെയാണ് ഇൗ വാര്‍ത്ത പുറത്തുവിട്ടത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും രാജാവിന് പ്രശംസ നിറഞ്ഞു. ഇരുഹറമുകളുടെ സേവകന്‍ എന്ന വിശേഷണത്തെ അന്വര്‍ഥമാക്കുന്ന തീരുമാനമാണ് രാജാവിെൻറ ഭാഗത്ത് നിന്നുണ്ടായത്. നയതന്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഏതെങ്കിലും രാജ്യത്തെ തീര്‍ഥാടകര്‍ക്ക് ഹജ്ജിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമാവില്ലെന്ന് ഇറാന്‍, ഖത്തര്‍ ഹാജിമാരെ സ്വീകരിക്കുന്നതിലൂടെ സൗദി തെളിയിച്ചതായും മാധ്യമങ്ങള്‍ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.