മക്ക: ഇന്ത്യൻ ഹാജിമാർക്കുള്ള വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കി. മക്കയിലെ ഹജ്ജ് കർമങ്ങൾ നടക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളായ മിന, അറഫ എന്നിവിടങ്ങളിലെ ഇന്ത്യൻ ക്യാമ്പ് റൂട്ട് മാപ്പാണ് പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ ഹജ്ജ് മിഷൻ തയാറാക്കിയതാണ് വിശദ വിവരങ്ങൾ അടങ്ങിയ മാപ്പ്.
ഹജ്ജ് കമ്മിറ്റിയിലൂടെയും പ്രൈവറ്റ് ഓപ്പറേറ്റർമാർ വഴി എത്തുന്ന ഹാജിമാരുടെയും മിനയിലെയും അറഫയിലെയും താമസകേന്ദ്രങ്ങളുടെ മാപ്പാണ് ഇത്. ഹജ്ജ് സർവിസ് കമ്പനി (മക്തബ്) നമ്പർ അടിസ്ഥാനത്തിലാണ് താമസകേന്ദ്രങ്ങൾ മനസിലാക്കാനാവുക. ഹാജിമാർ കൂടുതൽ തങ്ങുന്ന മിനയിൽ കിങ് അബ്ദുൽ അസീസ് പാലത്തിന്‍റെ ഇരുവശത്തുമാണ് ഇന്ത്യൻ ഹാജിമാരുടെ തമ്പുകൾ. അറഫയിൽ മെട്രോ സ്റ്റേഷൻ ഒന്നിനും രണ്ടിനും അടുത്തും ജൗഹറ റോഡിനും പെഡസ്ട്രിയനും ഇടയിലുമാണ് ഇന്ത്യൻ ഹാജിമാർ തങ്ങുക.
പ്രധാന ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ, ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ, മെട്രോ സ്റ്റേഷനുകൾ, മസ്ജിദ്, പ്രധാന റോഡുകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് മാപ്പ്. ഹാജിമാർക്ക് എളുപ്പത്തിൽ മനസിലാകുന്ന തരത്തിലാണ് മാപ്പ് രൂപകൽപ്പന ചെയ്തത്. തിരക്കിൽ വഴി തെറ്റുന്ന ഹാജിമാർക്ക് ടെന്‍റുകൾ കണ്ടെത്താൻ ഇത് എളുപ്പമാകും. വളന്‍റിയർമാർക്കും മാപ്പ് പ്രയോജനപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.