ഹജ്ജ്​ തീർഥാടകർക്ക്​ ഭക്ഷണമുണ്ടാക്കുന്ന കേ​ന്ദ്രങ്ങൾ കാറ്ററിങ്​ വികസന കമ്മിറ്റി അംഗങ്ങൾ സന്ദർശിക്കുന്നു 

ഹജ്ജ്​: കാറ്ററിങ്​ കേന്ദ്രങ്ങളിലെ തയാറെടുപ്പുകൾ പരിശോധിച്ചു

ജിദ്ദ: ഹജ്ജ്​ ഒരുക്കത്തിൻെറ മുന്നോടിയായി തീർഥാടകർക്ക്​ ഭക്ഷണമുണ്ടാക്കുന്ന കേ​ന്ദ്രങ്ങൾ കാറ്ററിങ്​ വികസന കമ്മിറ്റി സന്ദർശിച്ചു. മക്ക മുനിസിപ്പാലിറ്റി, ഗവർണറേറ്റ്​, ഹജ്ജ്​-ഉംറ മന്ത്രാലയം, ഫുഡ്​ ആൻഡ്​ ഡ്രഗ്​സ്​ അതോറിറ്റി, ആരോഗ്യ കാര്യാലയം എന്നീ വകുപ്പുദ്യോഗസ്ഥരുൾപ്പെട്ട കമ്മിറ്റിയാണ്​ മക്കയിൽ തീർഥാടകർക്ക്​ ഭക്ഷണമൊരുക്കുന്ന കേന്ദ്രങ്ങൾ സന്ദർശിച്ചത്​.

തീർഥാടകർക്ക്​ മുൻകൂട്ടി തയാറാക്കിയതും ശീതീകരിച്ചതുമായ ഭക്ഷണ വിതരണ സാധ്യതകളെക്കുറിച്ച്​ അറിയുന്നതിനും അടുത്ത ഹജ്ജ്​ സീസണിനുള്ള തയാറെടുപ്പുകൾ പരിശോധിക്കുന്നതിനുമാണ്​ സന്ദർശനം​. തീർഥാടകർക്ക്​ മുൻകൂട്ടി തയാറാക്കിയ ഭക്ഷണങ്ങൾ വിതണം ചെയ്യുന്നത്​ കൂടുതൽ വികസിപ്പിക്കാനും പദ്ധതി സ്വദേശിവത്​കരിക്കാനുമുള്ള ആഭ്യന്തര മന്ത്രിയുടെ നിർദേശത്തെ തുടർന്നുമാണ്​. ഭക്ഷണം തയാറാക്കൽ, സംസ്​കരണം, സംരക്ഷണം, ഡെലിവറി

എന്നിവക്കായി ​ഭക്ഷ്യനിർമാണ കേന്ദ്രത്തിലെ ഉയർന്ന സവിശേഷതകളോടു​കൂടിയ സംവിധാനങ്ങളും ഉപകരണങ്ങളും കമ്മിറ്റി പരിശോധിച്ചു.

Tags:    
News Summary - Hajj: Preparations at catering centers were inspected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.